26.9 C
Kollam
Thursday 1st October, 2026 | 03:06:36 AM
Home News Breaking News ചിങ്ങ മാസ പൂജയ്ക്കായി ശബരിമല നട നാളെ തുറക്കും

ചിങ്ങ മാസ പൂജയ്ക്കായി ശബരിമല നട നാളെ തുറക്കും

ശബരിമല: ചിങ്ങ മാസ പൂജയ്ക്കായി ശബരിമല നട നാളെ തുറക്കും. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ ഡി നടതുറക്കും. ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകരും. ചിങ്ങ മാസം ഒന്നിന് പുതുവർഷ ദിനത്തിൽ രാവിലെ അഞ്ചുമണിക്കാണ് ദർശനത്തിനായി നട തുറക്കുക.


ശബരിമല ഉൾക്കഴകത്തെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പും ചിങ്ങം 1ന് നടക്കും. രാവിലെ ഉഷ പൂജയ്ക്കു ശേഷമാണ് ഉൾക്കഴകത്തെ തെരഞ്ഞെടുക്കുക. ചിങ്ങം 1 മുതൽ വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം പതിനെട്ടാം പടിയിൽ പടിപൂജ എന്നിവ നടക്കും. ചിങ്ങ മാസ പൂജകൾ പൂർത്തിയാക്കി ആഗസ്ത് 21ന് രാത്രി 10ന് ശബരിമല നട അടയ്ക്കും. ഓണവുമായി ബന്ധപ്പെട്ട പൂജകൾക്കായി ആഗസ്ത് 24ന് ശബരിമല നട തുറക്കും. ചിങ്ങ മാസ പൂജയുമായി ബന്ധപ്പെട്ട് ശബരിമല ദർശനം നടത്താൻ ആഗ്രഹിക്കുന്നവർ വെർച്ചൽ ക്യൂ വെബ്സൈറ്റ് (www.sabarimalaonline.org) വഴി ദർശനത്തിനുള്ള സ്ലോട്ടുകൾ ഉറപ്പാക്കണം.