30.5 C
Kollam
Monday 14th September, 2026 | 12:32:20 PM
Home News Breaking News കന്നി മാസ പൂജയ്ക്കായി ശബരിമല നട ബുധനാഴ്ച തുറക്കും

കന്നി മാസ പൂജയ്ക്കായി ശബരിമല നട ബുധനാഴ്ച തുറക്കും

കന്നി മാസ പൂജയ്ക്കായി ശബരിമല നട ഈ മാസം 16 ന് തുറക്കും. വൈകിട്ട് 5ന് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ നേതൃത്വത്തിൽ മേൽശാന്തി പ്രസാദ് ഇ ഡി നടതുറന്ന് ദീപം തെളിയിക്കും. ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ തീ പകരും. കന്നി ഒന്നിന് ( സെപ്തംബർ 17) രാവിലെ അഞ്ചിനാണ് തീർഥാടകർക്ക് ദർശനത്തിനായി നട തുറക്കുന്നത്. അന്നുമുതൽ വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം പതിനെട്ടാം പടിയിൽ പടിപൂജ ഉണ്ടായിരിക്കും.


കന്നി മാസ പൂജയുമായി ബന്ധപ്പെട്ട് ശബരിമല ദർശനം നടത്താൻ ആഗ്രഹിക്കുന്ന തീർഥാടകർക്ക് വെർച്ചൽ ക്യൂ വെബ്സൈറ്റ് (www.sabarimalaonline.org )വഴി ദർശനത്തിനുള്ള സ്ലോട്ടുകൾ ഉറപ്പാക്കാം. ശബരിമല സന്നിധാനത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ഗസ്റ്റ് ഹൗസുകളിലും പിൽഗ്രിം സെന്ററുകളിലും താമസിക്കേണ്ടവർ‌ക്ക് www.onlinetdb.com എന്ന വെബ്സൈറ്റ് വഴി താമസ സൗകര്യം ബുക്ക് ചെയ്യാം.


കന്നി മാസ പൂജകൾ പൂർത്തിയാക്കി 21ന് രാത്രി 10ന് ശബരിമല നട അടയ്ക്കും. പിന്നീട് തുലാമാസ പൂജകൾക്കായി ഒക്ടോബർ 17ന് നട തുറക്കും.

LEAVE A REPLY

Please enter your comment!
Please enter your name here