25.6 C
Kollam
Friday 14th August, 2026 | 11:20:22 PM
Home News Local ഭരണിക്കാവിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിത വേഗതയിലെത്തിയ ബൈക്കിടിച്ച് വ്യാപാരി മരിച്ചു

ഭരണിക്കാവിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിത വേഗതയിലെത്തിയ ബൈക്കിടിച്ച് വ്യാപാരി മരിച്ചു

ശാസ്താംകോട്ട:ഭരണിക്കാവ് ടൗണിൽ
റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിത വേഗത്തിൽ എത്തിയ ബൈക്ക് ഇടിച്ച് വ്യാപാരി മരിച്ചു.ഭരണിക്കാവ് ജംഗ്ഷനിൽ വെള്ളിയാഴ്ച രാവിലെ 9 മണിയോടെയാണ് അപകടം നടന്നത്.ശൂരനാട് തെക്ക് ആയിക്കുന്നം മാവിൻ്റെ തെക്കതിൽ നാരായണൻ തമ്പിയാണ് (84) മരിച്ചത്.

പരിക്കേറ്റ് അബോധാവസ്ഥയിൽ റോഡിൽ കിടന്ന അദ്ദേഹത്തെ ഉടൻ തന്നെ ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഭരണിക്കാവ്- കടപുഴ റോഡിലെ പൂജാ സ്റ്റോഴ്സ് ഉടമയാണ്.പോസറ്റ്മോർട്ടത്തിനു ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു.ഭാര്യ പരേതയായ സുധാമണി.മക്കൾ:ശാലിനി തമ്പി,പൂജാ തമ്പി.

LEAVE A REPLY

Please enter your comment!
Please enter your name here