25.6 C
Kollam
Friday 14th August, 2026 | 11:20:23 PM
Home News Breaking News ധീരതയ്ക്കുള്ള സൈനിക മെഡലുകൾ പ്രഖ്യാപിച്ചു; മലയാളിയായ മേജർ തരുൺ വാസുദേവിന് ശൗര്യചക്ര

ധീരതയ്ക്കുള്ള സൈനിക മെഡലുകൾ പ്രഖ്യാപിച്ചു; മലയാളിയായ മേജർ തരുൺ വാസുദേവിന് ശൗര്യചക്ര

ന്യൂഡൽഹി: ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ സൈനിക മെഡലുകൾ പ്രഖ്യാപിച്ചു. മലയാളിയായ മേജർ തരുൺ വാസുദേവിന് ശൗര്യചക്ര. 9 പേർക്ക് കീർത്തി ചക്ര. ഏഴ് പേർക്ക് മരണാനന്തര ബഹുമതിയാണ് മെഡലുകൾ സമ്മാനിക്കുക. 19 സൈനികർക്കാണ് ശൗര്യചക്ര. കിഷ്ത്വാർ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച പാരാ സ്പെഷൽ ഫോഴ്സിലെ ഹവീൽദാർ ഗജേന്ദ്ര സിങ്ങിന് മരണാനന്തര ബഹുമതിയായി കീർത്തി ചക്ര നൽകും. ജമ്മു കശ്മീർ പൊലീസിലെ 6 ഉദ്യോഗസ്ഥർക്കും കീർത്തി ചക്ര സമ്മാനിക്കും.


കൂടാതെ, ഇന്ത്യൻ ആർമിയിൽ നിന്ന് 75 പേരും നേവിയിൽ നിന്ന് 4 പേരും എയർഫോഴ്സിൽ നിന്ന് 10 പേരും ഉൾപ്പെടെ ആകെ 89 പേർക്ക് ‘മെൻഷൻ-ഇൻ-ഡെസ്പാച്ചസ്’ അംഗീകാരവും നൽകി. വിവിധ സേനകളിൽ ഉള്ളവർക്ക് മാത്രമായിരുന്നു ഇതുവരെ ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ പുരസ്കാരം നൽകിയിരുന്നത്. ഇത്തവണ സിഎപിഎഫ്, കേന്ദ്ര മന്ത്രാലയ ഉദ്യോഗസ്ഥർ എന്നിവർക്കും പുരസ്കാരമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here