26.7 C
Kollam
Thursday 15th October, 2026 | 06:41:02 AM
Home News Local ഭരണിക്കാവിൽ ബിഎസ്എൻഎൽ മൊബൈൽ ടവറിൻ്റെ ജനറേറ്ററിന് തീപിടിച്ച് കത്തിയമർന്നു

ഭരണിക്കാവിൽ ബിഎസ്എൻഎൽ മൊബൈൽ ടവറിൻ്റെ ജനറേറ്ററിന് തീപിടിച്ച് കത്തിയമർന്നു

ശാസ്താംകോട്ട:ഭരണിക്കാവ്- പതാരം റോഡിൽ ഭരണിക്കാവിന് സമീപം ബിഎസ്എൻഎൽ മൊബൈൽ ടവറിൻ്റെ ജനറേറ്ററിന് തീപിടിച്ചു.ശാസ്താംകോട്ട പഞ്ചായത്ത് 21-ാം വാർഡിൽ സലി മുത്തുവിന്റെ ഉടമസ്ഥതയിലുള്ള പുരയിടത്തിൽ സ്ഥാപിച്ചിരുന്ന ടവറിൻ്റെ ജനറേറ്ററിന് തീപിടിച്ചത്.തിങ്കളാഴ്ച വൈകിട്ടോടെയാണ് സംഭവം.ഉടൻ തന്നെ ശാസ്‌താംകോട്ട ഫയർഫോഴ്സ് സ്ഥലത്തെത്തി തീ പൂർണ്ണമായും അണച്ചു.

ഏകദേശം നാല് ലക്ഷം രൂപ വിലയുള്ള ജനറേറ്ററിന് ഒരു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക നിഗമനം.മറ്റ് അനിഷ്‌ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.സ്റ്റേഷൻ ഓഫീസർ വേണുന്റെ നേതൃത്വത്തിൽ.ഗ്രേഡ് സ്റ്റേഷൻ ഓഫീസർ നിയസുദീൻ,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സുജാതൻ,അരുൺ,ഷാനവാസ്‌, ഹരിപ്രസാദ്,ശ്രീകുമാർ എന്നിവർ രക്ഷപ്രവർത്തനത്തിൽ പങ്കെടുത്തു.