25.6 C
Kollam
Sunday 30th August, 2026 | 01:49:09 AM
Home News Local ലഹരിയ്ക്കെതിരെ ഫിഫ ഫുട്ബോൾ ലഹരി ‘ എന്ന സന്ദേശമുയർത്തി ലൈവ് ക്വിസ്

ലഹരിയ്ക്കെതിരെ ഫിഫ ഫുട്ബോൾ ലഹരി ‘ എന്ന സന്ദേശമുയർത്തി ലൈവ് ക്വിസ്

കടമ്പനാട് . ലഹരിയ്ക്കെതിരെ ഫിഫ ഫുട്ബോൾ ലഹരി ‘ എന്ന സന്ദേശമുയർത്തി
‘ഫിഫ ‘ഫുട്ബോൾതാര വരയരങ്ങും ‘ ലൈവ് ഫുട്ബോൾ പ്രശ്നോത്തരിയും കടമ്പനാട് കെ. ആർ. കെ. പി. എം. ബി. എച്ച്. എസ്. എസിൽ സംഘടിപ്പിച്ചു. പള്ളിക്കൂടം ടി. വി, സുഗതവനം ചാരിറ്റബിൾ ട്രസ്റ്റ്, കെ. ആർ. കെ. പി. എം സ്കൂൾ മാനേജ്മെന്റ് കമ്മറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ഫിഫ വേൾഡ് കപ്പ് ആവേശത്തിലൂടെ ‘ ലഹരിക്കെതിരെ ഫിഫ വേൾഡ് കപ്പ് ലഹരി ‘ സംസ്ഥാനതല ഉദ്ഘാടനം അതിവേഗചിത്രകാരൻ ഡോ. ജിതേഷ്ജി ലയണൽ മെസ്സിയും ക്രിസ്ത്യാനോ റൊണാൾഡോയുമടക്കമുള്ള ഫുട്ബോൾ താരങ്ങളുടെ അതിവേഗരേഖാചിത്രം വരച്ചുകൊണ്ട് നിർവഹിച്ചു.

ലഹരിക്കെതിരെ സംസ്ഥാന ആഭ്യന്തര വകുപ്പ് നടപ്പാക്കുന്ന തൂഫാൻ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടാണ് പള്ളിക്കൂടം ടിവിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ പ്രോഗ്രാം സംഘടിപ്പിക്കുന്നത്.
സ്കൂൾ മാനേജർ ശ്രീലക്ഷ്മി യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പള്ളിക്കൂടം ടി. വി മാനേജിംഗ് ഡയറക്ടർ എൽ. സുഗതൻ, പ്രിൻസിപ്പൽ ജയശ്രീ, ഹെഡ്മാസ്റ്റർ എം. അനീഷ്, ഷാലു തുടങ്ങിയവർ പ്രസംഗിച്ചു.