26.1 C
Kollam
Saturday 15th August, 2026 | 10:27:25 PM
Home News Local അഖില കേരള വിശ്വകർമ്മ മഹാസഭ കുന്നത്തൂർ താലൂക്ക് യൂണിയൻ ഇടയ്ക്കാട് ശാഖ വാർഷിക സമ്മേളനം

അഖില കേരള വിശ്വകർമ്മ മഹാസഭ കുന്നത്തൂർ താലൂക്ക് യൂണിയൻ ഇടയ്ക്കാട് ശാഖ വാർഷിക സമ്മേളനം

പോരുവഴി.അഖില കേരള വിശ്വകർമ്മ മഹാസഭ കുന്നത്തൂർ താലൂക്ക് യൂണിയൻ ഇടയ്ക്കാട് ശാഖയുടെ വാർഷിക സമ്മേളനം 2026 ജൂലൈ 12 ഞായറാഴ്ച ഇടയ്ക്കാട് കൈരളി വായനശാലയിൽ വച്ച് താലൂക്ക് യൂണിയൻ പ്രസിഡണ്ട് കെ മുരളി യുടെ അധ്യക്ഷതയിൽ യൂണിയൻ സെക്രട്ടറി രവീന്ദ്രൻ കല്ലട ഉദ്ഘാടനം നിർവഹിച്ചു. പ്രസ്തുത സമ്മേളനത്തിൽ യൂണിയൻ ട്രഷറർ വേലപ്പനാചാരി വിശ്വകർമ്മ സന്ദേശം നൽകി. ശാഖാ പ്രസിഡണ്ട് മുരളീധരൻ സ്വാഗതം ആശംസിച്ചു. യൂണിയൻ യുവജന സംഘടന സെക്രട്ടറി വിദ്യ വിശ്വം അനുശോചനം രേഖപ്പെടുത്തി.

യൂണിയൻ ഭാരവാഹികളുടെ സാന്നിധ്യത്തിൽ ബാലജനസഖ്യം രൂപീകരിച്ചു. യൂണിയൻ ഭാരവാഹികളെയും ശാഖയിലെ മുതിർന്ന അംഗങ്ങളെയും ആദരിച്ചു. എസ്എസ്എൽസി ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെയും,മറ്റ് മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികളെയും അനുമോദിച്ചു . കുട്ടികൾക്ക് പഠനോപകരണം വിതരണം ചെയ്യുകയും ചെയ്തു. സമ്മേളനത്തിൽ ശാഖ സെക്രട്ടറി ദിലീപ് കുമാർ വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.
ശാഖ അംഗവും യൂണിയൻ മെമ്പറുമായ അശോക് കുമാർ, ശാഖ വനിതാ സമാജം പ്രസിഡണ്ട് ചന്ദ്രിക എന്നിവർ ആശംസകൾ അർപ്പിച്ചു. ശാഖ വനിതാ സമാജം സെക്രട്ടറി സുമ രതീഷ് കൃതജ്ഞത രേഖപ്പെടുത്തി ഉച്ച ഭക്ഷണത്തോടുകൂടി സമ്മേളന പരിപാടികൾ അവസാനിപ്പിച്ചു.