27.8 C
Kollam
Tuesday 6th October, 2026 | 07:38:51 AM
Home News Local സാമ്പത്തിക തിരിമറി:യൂത്ത് കോൺഗ്രസ് ശാസ്താംകോട്ട പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി

സാമ്പത്തിക തിരിമറി:യൂത്ത് കോൺഗ്രസ് ശാസ്താംകോട്ട പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി

ശാസ്താംകോട്ട:ഡിവൈഎഫ്ഐ നേതാവായ താത്ക്കാലിക ജീവനക്കാരൻ ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത സംഭവത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് എന്നിവർ രാജി വച്ച് നിയമ നടപടി നേരിടണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാസ്താംകോട്ട പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി.ഫിൽറ്റർ ഹൗസ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് പഞ്ചായത്ത് കവാടത്തിൽ ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് തടഞ്ഞു.

യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് ബിനു പുള്ളിയിൽ ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡൻ്റ് റിയാസ് പറമ്പിൽ അധ്യക്ഷത വഹിച്ചു.തുണ്ടിൽ നൗഷാദ്,വൈ.ഷാജഹാൻ,ദിനേശ് ബാബു,അൻവർ പാറപ്പുറം,പി.എസ് അനുതാജ്,രതീഷ് കുറ്റിയിൽ,സുഹൈൽ അൻസാരി,പി.എം സെയ്ദ്,അമൃത പ്രിയ,അനിൽ പനപ്പെട്ടി,ബിജു ലൂക്കോസ്,പി.ജി വിനോദ് കുമാർ,തസ്‌നി,നെബീസത്ത് എന്നിവർ പ്രസംഗിച്ചു.