27.8 C
Kollam
Tuesday 6th October, 2026 | 08:40:27 AM
Home News Local കനത്ത മഴയിൽ മൈനാഗപ്പള്ളി കടപ്പയില്‍ വീട് തകര്‍ന്നു

കനത്ത മഴയിൽ മൈനാഗപ്പള്ളി കടപ്പയില്‍ വീട് തകര്‍ന്നു

ശാസ്താംകോട്ട. കനത്ത മഴയിൽ മൈനാഗപ്പള്ളി കടപ്പ 21 -ാം വാർഡിൽ കരുണാലയത്ത് സുകുമാരി പിള്ള യുടെ വീട് തകർന്നു. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലായ കുടുംബം വീട് പോയതോടെ കഷ്ടത്തിലായി .. ഒരു വയസ്സ് മാത്രം പ്രായമുള്ള കുട്ടി ഉൾപ്പെടെ അഞ്ചു പേർ താമസിക്കുന്ന വീടാണ് തകർന്നത്. അധികൃതരുടെ ഭാഗത്തു നിന്ന് അർഹമായ സാമ്പത്തിക സഹായം ചെയ്തെങ്കിൽ മാത്രമേ ഈ നിർധന കുടുംബത്തിനു വാസയോഗ്യമായ വീട് ലഭിക്കുകയുള്ളുവെന്ന് സ്ഥലവാസികള്‍ പറഞ്ഞു.