25.7 C
Kollam
Tuesday 6th October, 2026 | 06:29:59 AM
Home News Local ഓണത്തിന് ഒരു മുറം പച്ചക്കറി ‘ക്കായിപച്ചക്കറി വിത്ത് വിതരണം

ഓണത്തിന് ഒരു മുറം പച്ചക്കറി ‘ക്കായിപച്ചക്കറി വിത്ത് വിതരണം

മൈനാഗപ്പള്ളി. ഗ്രാമപഞ്ചായത്ത്‌ 17-ാം വാർഡിന്റെ ആഭിമുഖ്യത്തിൽ
SSLC, PLUS TWO പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് മെമ്പർ മെറിറ്റ് അവാർഡ്
വിതരണവും’ ഓണത്തിന് ഒരു മുറം പച്ചക്കറി ‘ക്കായി
പച്ചക്കറി വിത്ത് വിതരണവും നടത്തി.
വാർഡ് മെമ്പർ വർഗീസ് തരകൻ അധ്യക്ഷത വഹിച്ച യോഗം ഉല്ലാസ് കോവൂർ MLA ഉദ്ഘാടനം ചെയ്തു. കൊല്ലം DCC പ്രസിഡന്റും മുൻ കരുനാഗപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റുമായിരുന്ന പി. രാജേന്ദ്രപ്രസാദ് മുഖ്യ സന്ദേശം നൽകി. ചടങ്ങിൽ അധ്യാപക അവാർഡ് ജേതാവ് ജ്യോതിനാഥനെ ആദരിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ പി. സി. കോശി വൈദ്യൻ, വാർഡ് മെമ്പർ സിജു കോശി വൈദ്യൻ, Y. ഷാജഹാൻ, അധ്യാപക അവാർഡ് ജേതാവ് ജ്യോതി നാഥൻ, ഷാൻരാജ്, വിദ്യാധരൻ എന്നിവർ സംസാരിച്ചു