25.5 C
Kollam
Friday 21st August, 2026 | 07:09:22 AM
Home News Local മണ്ണൂർക്കാവ് കഥകളി ഫെസ്റ്റിവലിൽ മാധ്യമ സെമിനാർ നടത്തി

മണ്ണൂർക്കാവ് കഥകളി ഫെസ്റ്റിവലിൽ മാധ്യമ സെമിനാർ നടത്തി

മൈനാഗപ്പള്ളി: പതിനൊന്നാമത് മണ്ണൂർക്കാവ് കഥകളി ഫെസ്റ്റിവലിന്റെ ഭാഗമായി ‘കലകളും മാധ്യമങ്ങളും ആധുനിക കാലഘട്ടത്തിൽ’ എന്ന വിഷയത്തിൽ നടന്ന മാധ്യമസെമിനാർ മാധ്യമ പ്രവർത്തകൻ ലിജിൻ മത്തായി ഉത്ഘാടനംചെയ്തു.
ശ്രീശൈലം ശിവൻ പിള്ള അധ്യക്ഷത വഹിച്ചു.
അഡ്വ.രാജൻ ഇലവിനാൽ,ആർ.കൃഷ്ണകുമാർ,
വിനോദ് കുന്നത്ത്,ഉണ്ണി പ്രാർത്ഥന
എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
ഇന്ന് വൈകിട്ട് 4 ന് ‘ശാസ്ത്രീയത കഥകളിയിൽ’ എന്ന വിഷയത്തിൽ സിമ്പോസിയം വി.പി.ലീലാകൃഷ്ണൻ ഉത്ഘാടനം ചെയ്യും. തുടർന്ന് കഥകളി, കഥ:ബാണയുദ്ധം എന്നിവ നടക്കും. നാളെ വൈകിട്ട് 4 ന് സാംസ്‌കാരിക സമ്മേളനവും, ആചാര്യസംഗമവും കൊടിക്കുന്നിൽ സുരേഷ് എം. പി. ഉത്ഘാടനം ചെയ്യും.
പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ.പി. വേണുഗോപാൽ മുഖ്യ പ്രസംഗം നടത്തും.സദനം കൃഷ്ണൻകുട്ടി, കലാമണ്ഡലം സുരേന്ദ്രൻ,കലാമണ്ഡലം കൃഷ്ണദാസ്, കലാമണ്ഡലം രവീന്ദ്രൻ എന്നിവരെ ചടങ്ങിൽ ആദരിക്കും.തുടർന്ന് തോരണയുദ്ധം കഥകളിയും ഉണ്ട്.