Home News Local ഡി വൈ എഫ് ഐ കുന്നത്തൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരവം 2026 കലാ-സാംസ്കാരിക സന്ധ്യയും,...

ഡി വൈ എഫ് ഐ കുന്നത്തൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരവം 2026 കലാ-സാംസ്കാരിക സന്ധ്യയും, മെറിറ്റ് അവാർഡ് വിതരണവും ശാസ്‌താംകോട്ടയിൽ നടന്നു

ശാസ്താംകോട്ട : ഡി വൈ എഫ് ഐ കുന്നത്തൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരവം 2026 കലാ-സാംസ്കാരിക സന്ധ്യയും, മെറിറ്റ് അവാർഡ് വിതരണവും ശാസ്‌താംകോട്ടയിൽ നടന്നു .ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് യോഗം ഉദ്ഘാടനം ചെയ്ത് കലാ പ്രതിഭകളെ ആദരിച്ചു ബ്ലോക്ക്‌ പ്രസിഡന്റ് എസ് സന്തോഷ്‌ അധ്യക്ഷനായി . സെക്രട്ടറി എസ് സുധീർഷ സ്വാഗതം പറഞ്ഞു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്‌സിനുള്ള ആദരവ് വയോജന കമ്മീഷൻ ചെയർമാൻ കെ സോമ പ്രസാദും എസ് എസ് എൽ സി വിജയികളെ മുൻ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് പി കെ ഗോപനും പ്ലസ് ടു വിജയികളെ ജില്ലാ സെക്രട്ടറി ശ്യാം മോഹനും
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കുള്ള ആദരവ് സി ഐ ടി യൂ സംസ്ഥാന കമ്മിറ്റി അംഗം റ്റി ആർ ശങ്കരപ്പിള്ളയും വിതരണം ചെയ്തു.ജില്ലാ പ്രസിഡന്റ് ടി ആർ ശ്രീനാഥ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ് ആർ രാഹുൽ,ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ സുധീഷ് എസ് ഷബീർ ജില്ലാ പഞ്ചായത്ത്‌ അംഗം കെ കലാദേവി, ശാസ്താംകോട്ട പഞ്ചായത്ത് പ്രസിഡന്റ് ഇസഡ് ആന്റണി, , സംഘാടകസമിതി ചെയർമാൻ കെ ബി ഓമനക്കുട്ടൻ, ബ്ലോക്ക് കമ്മിറ്റി ട്രഷറർ എം മഹേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എം അരവിന്ദ്, വാർഡ് അംഗം ദിലീപ്കുമാർ,എസ് നിധിൻ, ആതിര, വിഷ്ണു തുടങ്ങിയവർ സംസാരിച്ചു