26.9 C
Kollam
Saturday 27th June, 2026 | 09:28:44 PM
Home News Local താത്ക്കാലിക ജീവനക്കാരൻ ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവം ;ശാസ്താംകോട്ട പഞ്ചായത്ത് ഓഫീസിലേക്ക് ബിജെപി മാർച്ച് നടത്തി

താത്ക്കാലിക ജീവനക്കാരൻ ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവം ;ശാസ്താംകോട്ട പഞ്ചായത്ത് ഓഫീസിലേക്ക് ബിജെപി മാർച്ച് നടത്തി

Advertisement

ശാസ്താംകോട്ട : ശാസ്താംകോട്ട ഗ്രാമപഞ്ചായത്തു ഓഫീസിൽ
30 ലക്ഷം രൂപ
തിരിമറി നടത്താൻ ഡി വൈ എഫ് ഐ നേതാവും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായ ഷിബുവിന് ഒത്താശ ചെയ്ത
സി പി എം നേതൃത്വത്തിലുള്ള പഞ്ചായത്ത്
ഭരണ സമിതി രാജി വയ്ക്കണം എന്നാവശ്യപ്പെട്ട് ബിജെപി ശാസ്താം കോട്ട പഞ്ചായത്ത് കമ്മിറ്റി
ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.
ബിജെപി സംസ്ഥാന സമിതി അംഗം ടി. ആർ അജിത് കുമാർ ഉദ്ഘാടനം ചെയ്തു. താത്കാലിക ജീവനക്കാരനായ ഒരാൾ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെങ്കിൽ അതിന്റെ പിന്നിൽ സിപിമ്മിൻ്റെയും ഡി വൈ എഫ് യുടെയും ഉന്നതരായ നേതാക്കളും ഉൾപ്പെട്ടിടുണ്ടാകുമെന്ന് അദ്ധേഹം പറഞ്ഞു. പാർട്ടി നോമിനിയായി പഞ്ചായത്തിൽ പിൻവാതിൽ നിയമനം നേടിയ ആൾ തട്ടിപ്പിലുടെ ലഭിച്ച പണത്തിൻ്റെ വിഹിതം നേതാക്കൾക്കും നൽകി കൂറ് തെളിയിച്ചതാവാമെന്നും
തട്ടിപ്പിന് കൂട്ട്നിന്ന ഉദ്യോഗസ്ഥരെയും പഞ്ചായത്ത് പ്രസിഡൻ്റിനെയും കേസിൽ പ്രതികളാക്കണമെന്നു ടി. ആർ. അജിത് കുമാർ ആവശ്യപ്പെട്ടു.


പഞ്ചായത്ത് സമിതി പ്രസിഡൻ്റ് രാമചന്ദ്രൻ പിള്ള അധ്യക്ഷത വഹിച്ചു..
ഈസ്റ്റ് ജില്ലാ വൈസ് പ്രസിഡന്റ് ബൈജു ചെറുപൊയ്ക, ശാസ്താംകോട്ട മണ്ഡലം പ്രസിഡന്റ് ധനേഷ് പുളിന്താനം ,ന്യുനപക്ഷ മോർച്ച ഈസ്റ്റ് ജില്ലാ പ്രസിഡന്റ് ബിനോയ്‌ ജോർജ്,
പൂന്തോട്ടം സത്യൻ. ആറ്റുപുറം സുരേഷ്, തയ്യിൽ രാജേന്ദ്രൻ , എൻ.ഓമനക്കുട്ടൻപിള്ള,എസ്. സുനിത., കല്ലട ദാസ്, മിനി ശിവരാമൻ, അഡ്വ. ടി. കലേശൻ, ജി.ശശികുമാർ. , നളിനി ശങ്കരമംഗലം,കെ. വി . ശ്രീനിവാസൻ ,രാധാകൃഷ്ണൻ ,രാജീവ് കുമാർ, സുനിൽ കുമാർ, കിരൺ പാർത്ഥസാരഥി എന്നിവർ സംസാരിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here