29.1 C
Kollam
Saturday 26th September, 2026 | 12:09:22 PM
Home News Local ഡിവൈഎഫ്‌ഐ ബ്‌ളോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന ആരവംകലാസാംസ്‌കാരിക സന്ധ്യ ഞായറാഴ്ച

ഡിവൈഎഫ്‌ഐ ബ്‌ളോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന ആരവംകലാസാംസ്‌കാരിക സന്ധ്യ ഞായറാഴ്ച

ശാസ്താംകോട്ട. ഡിവൈഎഫ്‌ഐ ബ്‌ളോക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന ആരവംകലാസാംസ്‌കാരിക സന്ധ്യയും മെരിറ്റ് അവാര്‍ഡ് വിതരണവും ഞായറാഴ്ച വൈകിട്ട് മൂന്നുമുതല്‍ ശാസ്താംകോട്ടയില്‍ നടക്കും. മൂന്നിന് കലാപരിപാടികള്‍ 4.30ന് മെരിറ്റ് അവാര്‍ഡ് വിതരണം സംസ്ഥാനപ്രസിഡന്റ് ടി വസീഫ് ഉദ്ഘാടനം ചെയ്യും.

സംസ്ഥാന ട്രഷറര്‍ എസ്ആര്‍ അരുണ്‍ബാബു സമ്മാനദാനവും വയോജന കമ്മീഷന്‍ ചെയര്‍മാന്‍ കെ സോമപ്രസാദ് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സിനുള്ള ആദരവും ജില്ലാ സെക്രട്ടറി ശ്യാംമോഹന്‍ പ്ളസ്ടു വിജയികള്‍ക്കുള്ള ആദരവും സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം ടി ആര്‍ ശങ്കരപ്പിള്ള പ്രതിഭകള്‍ക്കുള്ള ആദരവും നിര്‍വഹിക്കും