27.6 C
Kollam
Friday 11th September, 2026 | 09:03:00 PM
Home News Local മാള പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ശൂരനാട് സ്വദേശി ആർ രാജേഷിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

മാള പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ശൂരനാട് സ്വദേശി ആർ രാജേഷിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

തൃശ്ശൂർ: മാള പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ ആർ. രാജേഷിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മാളയിലെ പോലീസ് ക്വാർട്ടേഴ്സിലാണ് അദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലം ശൂരനാട് സ്വദേശിയാണ് രാജേഷ്.

രണ്ടു ദിവസത്തെ അവധിക്ക് ശേഷം ഇന്ന് രാവിലെ ജോലിക്കു പ്രവേശിക്കാനിരിക്കെയാണ് ദാരുണമായ സംഭവം. രാജേഷിന്റെ താമസസ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. വ്യക്തിപരമായ പ്രശ്നങ്ങൾ അലട്ടിയിരുന്നു എന്നാണ് സൂചന.