27.6 C
Kollam
Friday 11th September, 2026 | 08:15:47 PM
Home News Kerala വാഹനാപകടത്തില്‍ നാലു വയസ്സുകാരന് ദാരുണാന്ത്യം

വാഹനാപകടത്തില്‍ നാലു വയസ്സുകാരന് ദാരുണാന്ത്യം

ബംഗളൂരു: ബംഗളൂരുവില്‍ വാഹനാപകടത്തില്‍ നാലു വയസ്സുകാരനായ മലയാളി ബാലന് ദാരുണാന്ത്യം. ഗുഡ്‌സ് ഓട്ടോയുടെ പിന്നിലിടിച്ച സ്‌കൂട്ടറില്‍ നിന്നു തെറിച്ചുവീണാണ് അപകടം സംഭവിച്ചത്. മലപ്പുറം കോട്ടക്കയ്ല്‍ പറപ്പൂര്‍ കിഴക്കേകുണ്ട് ചാലില്‍ വീട്ടില്‍ എംസി ആദിലിന്റെ മകന്‍ ഈസ ആദില്‍ ആണ് മരിച്ചത്. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന മാതാവ് ഷഹീബയെ പരിക്കുകളോടെ വര്‍ത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാവിലെ സര്‍ജാപുരയിലായിരുന്നു അപകടം. ഈസ ആദിലിനെ നഴ്‌സറിയില്‍നിന്നു തിരികെ വീട്ടിലേക്കു കൊണ്ടുവരുമ്പോഴാണ് അപകടം ഉണ്ടായത്.

അത്തിബലെ ഓക്‌സ്ഫഡ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ഓള്‍ ഇന്ത്യ കെഎംസിസി പ്രവര്‍ത്തകരുടെ സഹായത്തോടെ ഇന്നു നാട്ടിലേക്ക് കൊണ്ടുപോകും. കബറടക്കം പറപ്പൂര്‍ സിദ്ദിഖ് ജുമാമസ്ജിദില്‍. ആദില്‍ ഐടി കമ്പനി ജീവനക്കാരനാണ്.