25.9 C
Kollam
Monday 24th August, 2026 | 09:13:19 AM
Home News Local അഖില കേരള കൈകൊട്ടി കളി മത്സരം കുന്നത്തൂർ തപസ്യ വിജയം വരിച്ചു, ഗൗരി പ്രഭ ബെസ്റ്റ്...

അഖില കേരള കൈകൊട്ടി കളി മത്സരം കുന്നത്തൂർ തപസ്യ വിജയം വരിച്ചു, ഗൗരി പ്രഭ ബെസ്റ്റ് പെർഫോർമർ

കൊല്ലം :കൊല്ലം യുവശക്തി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌ സംഘടിപ്പിച്ച അഖില കേരള കൈകൊട്ടി ക്കളി മത്സരത്തിൽ 14 ടീമുകളെ പിന്നിലാക്കി കുന്നത്തൂർ തപസ്യ 4 അവാർഡുകൾ കരസ്തമാക്കി.
തപസ്യയിലെ ടീം ലീഡർ ഗൗരി പ്രഭക്ക് ഏറ്റവും മികച്ച പെർഫോർമർ (ബെസ്റ്റ്
പെർഫോർമർ ) അവാർഡും ടീമിന് മികച്ച വസ്ത്രലങ്കാരത്തിൽ ഒന്നാം സ്ഥാനവും അവതരണത്തിൽ 6 ആം സ്ഥാനവും ലഭിച്ചു.
കൈകൊട്ടിക്കളി വെറും 2 ദിവസം കൊണ്ട് പരിശീലനം നടത്തി മത്സരത്തിൽ പങ്കെടുക്കുക എന്നത് മാത്രമായിരുന്നു ടീമിന്റെ ലക്ഷ്യം,
എന്നാൽ ക്യാഷ് പ്രൈസ് അടക്കം നാലു സമ്മാനങ്ങൾ കേവലം 2 മാസം മുൻപ് മാത്രം പ്രവർത്തനം ആരംഭിച്ച തിരുവാതിര ഫ്യൂഷൻ ഡാൻസ് ടീമിന് ലഭിച്ചു എന്നത് വലിയ ദൈവാനുഗ്രഹം ആണെന്ന് ടീം തപസ്യ അറിയിച്ചു.


കൈ കൊട്ടി ക്കളി ആദ്യമായാണ് ടീം തപസ്യ അവതരിപ്പിക്കുന്നത്,ഗൗരിപ്രഭ, അമൃത രവീന്ദ്രൻ. ശിവകാമി സന്തോഷ്‌, ജീതു രവീന്ദ്രൻ, അനുഗ്രഹ, അഭിശ്രീ, ശ്രീബാല ശ്രീരാജ്, അശ്വതി സജികുമാർഎന്നിവർ മത്സരാർഥികൾ ആയ ടീമിന് സംഘടകരുടെയും ജഡ്ജസിന്റെയും കാണിക്കളുടെയും പ്രശംസകൾ ലഭിച്ചത് ടീമിന്റെ പ്രവർത്തനങ്ങൾക്ക് കരുത്തതാകും എന്ന് പത്ര ക്കു റുപ്പിൽ തപസ്യ ട്രൂപ്പ് അഡ്വൈസർ രാജീവ്‌ സൂര്യൻ കുന്നത്തൂർ, ലീഡർ ഗൗരി പ്രഭ എന്നിവർ അറിയിച്ചു.