25.2 C
Kollam
Saturday 10th October, 2026 | 05:02:45 AM
Home News Local കേരള ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി പ്ലസ് വൺ പ്ലസ് ടു വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ്

കേരള ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി പ്ലസ് വൺ പ്ലസ് ടു വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ്

കോവൂര്‍. കേരള ലൈബ്രറിയുടെ ആഭിമുഖ്യത്തിൽഎസ്എസ്എൽസി പ്ലസ് വൺ പ്ലസ് ടു വിദ്യാർത്ഥികൾക്കായി 24ന് വൈകിട്ട് നാലിന് കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിക്കുന്നു. ഗ്രന്ഥശാല സംഘം കുന്നത്തൂർ താലൂക്ക് സെക്രട്ടറി ശശികുമാർ എസ് ഉദ്ഘാടനം ചെയ്യും.കരിയർ ഗൈഡൻസ് ക്ലാസ് നയിക്കുന്നത് രതീഷ് കുമാർ എസ്
വിദ്യാഭ്യാസത്തിൻ്റെ പ്രധാന ഘട്ടങ്ങളായ എസ്എസ്എൽസി പ്ലസ് ടു എന്നിവ കഴിഞ്ഞ കുട്ടികൾ തിരഞ്ഞെടുക്കേണ്ടുന്ന കോഴ്സുകളെ സംബന്ധിച്ചും സ്ഥാപനങ്ങളെ സംബന്ധിച്ചും തൊഴിൽ സാധ്യതകളെ സംബന്ധിച്ചും കുട്ടികൾക്കായി നടത്തുന്ന ക്ലാസിൽ ഈ രംഗത്ത് മികച്ച രീതിയിൽ നിർദ്ദേശങ്ങൾ നൽകാൻ സഹായിക്കുന്നവർ ക്ലാസ് നയിക്കുന്നു.

SSLC,+2 കഴിഞ്ഞവർ തുടർ പഠനങ്ങളിലേക്ക് കടക്കുമ്പോൾ , ഇന്ത്യയിലും, വിദേശ രാജ്യങ്ങളിലും ഏറെ തൊഴിൽ സാധ്യതകളുള്ള കോഴ്സുകൾ തെരഞ്ഞെടുക്കുന്നതിനുള്ള അറിവ് ഇതുവഴി ലഭ്യമാകും . ഈ ക്ലാസ്സ്‌ പ്രയോജനകരമാക്കാൻ . പ്ളസ് ടു കഴിഞ്ഞ കുട്ടികൾ.
പ്ലസ് വണ്‍ കുട്ടികൾ SSLC കഴിഞ്ഞ കുട്ടികൾ രക്ഷിതാക്കൾ എന്നിവർ പങ്കെടുക്കാം