25.2 C
Kollam
Saturday 10th October, 2026 | 06:19:03 AM
Home News Kerala രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ശ്രമം, പ്രതിപക്ഷ പാര്‍ട്ടികളിലെ ചിലരുടെ സഹായവും, കോക്രോച്ച്  പാര്‍ട്ടിക്കെതിരെ രാജീവ് ചന്ദ്രശേഖര്‍

രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ശ്രമം, പ്രതിപക്ഷ പാര്‍ട്ടികളിലെ ചിലരുടെ സഹായവും, കോക്രോച്ച്  പാര്‍ട്ടിക്കെതിരെ രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം. ഇന്ത്യയേയും നരേന്ദ്രമോദി സര്‍ക്കാരിനേയും തകര്‍ക്കാന്‍ ലക്ഷ്യമിട്ട് നിക്ഷിപ്ത താല്‍പ്പര്യക്കാരായ ചിലര്‍ വിദേശത്തിരുന്ന് ആസൂത്രണം ചെയ്ത ഗൂഢാലോചനയാണ് കോക്രോച്ച്  പാര്‍ട്ടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. സോഷ്യല്‍ മീഡിയയിലൂടെ വ്യാജ വാര്‍ത്തകളും വിവരങ്ങളും പ്രചരിപ്പിച്ച് രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ഇവരുടെ ശ്രമത്തിന് നമ്മുടെ ‘പ്രതിപക്ഷ പാര്‍ട്ടികളിലെ’ ചിലരുടെ സഹായമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സോഷ്യല്‍ മീഡിയയും ബോട്ടുകളും എഐയുമൊക്കെ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്ന ഈ കാലത്ത്, വ്യാജ വാര്‍ത്തകളും ആഖ്യാനങ്ങളും ചമച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് വലിയൊരു സുരക്ഷാ ഭീഷണിയാണ്. പുറമേയ്ക്ക് വളരെ സ്വാഭാവികമെന്ന് തോന്നിയേക്കാമെങ്കിലും, രാജ്യത്തിന്റെ സമാധാനവും സ്ഥിരതയും തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള ആസൂത്രിത നീക്കങ്ങളാണ് ഇവയെല്ലാമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിലെ കുറിപ്പില്‍ പറയുന്നു.