27 C
Kollam
Wednesday 25th November, 2026 | 08:12:27 AM
Home News Kerala മദ്യപിച്ച് എത്തിയ പിതാവുമായി തര്‍ക്കം, അടിയേറ്റ മകൻ മരിച്ചു

മദ്യപിച്ച് എത്തിയ പിതാവുമായി തര്‍ക്കം, അടിയേറ്റ മകൻ മരിച്ചു

Advertisement

മലപ്പുറം : വളാഞ്ചേരിയില്‍ പിതാവിന്റെ അടിയേറ്റ് മകന്‍ മരിച്ചു. വളാഞ്ചേരി വൈക്കത്തൂര്‍ മങ്കുഴിയില്‍ ശബരിയുടെ മകന്‍ ശ്യാംകൃഷ്ണന്‍ (17) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം.

രാത്രി മദ്യപിച്ച് എത്തിയ പിതാവ് ശബരിയും മകന്‍ ശ്യാമും തമ്മില്‍ തര്‍ക്കമുണ്ടായി. തര്‍ക്കത്തിനിടെ പിതാവിന്റെ അബദ്ധത്തിലുള്ള അടിയേറ്റ് ശ്യാം വീണു. പിതാവ് തന്നെ ഉടനെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയില്‍ എത്തിച്ചു.

തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് അശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രതിയായ ശബരിയെ വളാഞ്ചേരി പൊലീസ് കസ്റ്റഡിയില്‍ എടുത്തു.