26.4 C
Kollam
Monday 5th October, 2026 | 06:06:36 AM
Home News Local നഴ്സസ് പുരസ്‌കാരം എസ്.റജീനയ്ക്ക് സമ്മാനിച്ചു

നഴ്സസ് പുരസ്‌കാരം എസ്.റജീനയ്ക്ക് സമ്മാനിച്ചു

കരുനാഗപ്പള്ളി : ലോക നഴ്സസ് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച രണ്ടാമത് നമ്പിശ്ശേരിൽ ശാന്തമ്മ സ്‌മാരക നഴ്സസ് പുരസ്‌കാരം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ നഴ്‌സ് എസ്.റജീനയ്ക്ക് നഗരസഭ ചെയർമാൻ പി. സോമരാജൻ സമ്മാനിച്ചു. ഡോ. പരമേശ്വരൻ പിള്ള പ്രശസ്തി പത്രം കൈമാറി.

10001 രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് സമ്മാനം.നഗര സഭ സ്ഥിരം സമിതി അധ്യക്ഷൻ പി. രാജു, ഗ്രന്ഥശാലാ പ്രസിഡൻ്റ് ഡോ.ജാസ്മിൻ, സെക്രട്ടറി ആൾഡ്രിൻ, ബിജു തുറയിൽക്കുന്ന്, കെ. പുഷ്പാംഗദൻ, ടി.റോയി ,ജയൻ എസ് നമ്പിശ്ശേരിൽ എന്നിവർ പ്രസംഗിച്ചു.