Home News Local മതവിദ്വേഷം വളര്‍ത്താനുള്ള ശ്രമം അവസാനിപ്പിക്കണം ജമാഅത്ത്കൗണ്‍സില്‍

മതവിദ്വേഷം വളര്‍ത്താനുള്ള ശ്രമം അവസാനിപ്പിക്കണം ജമാഅത്ത്കൗണ്‍സില്‍

കരുനാഗപ്പള്ളി: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കേരള ത്തിലെ മതേതര വിശ്വാസികള്‍ ഒറ്റകെട്ടായി നിന്നുകൊണ്ട് നേടിയെടുത്ത വന്‍പിച്ച വിജയം രാജ്യത്തെ മതേതര വിശ്വാസികള്‍ക്ക് സന്തോഷം പകരുന്നതാണ്. ഇതിനിടയില്‍ മതവിദ്വേഷം വളര്‍ത്തുന്ന പ്രസ്താവനകളും നടപടികളുമായി രംഗത്തുവരുന്ന ദുഃശക്തികളുടെ നീക്കത്തിന് തടയിടണമെന്ന് ജമാഅത്ത്കൗണ്‍സില്‍ കരുനാഗപ്പള്ളി മണ്ഡലം കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു.

മുസ്ലിംലീഗ് ഉള്‍പ്പെടെ യുള്ള ജനാധിപത്യപാര്‍ട്ടികള്‍ മുന്‍പും സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട് അപ്പോഴൊന്നും പൊതു സമൂഹത്തിന് ദോഷകരമായ നടപടികളൊന്നും സ്വീകരിച്ചിരുന്നതായി ചരിത്രമില്ല. സംസ്‌കൃത സര്‍വകലാശാല, പഞ്ചായത്തി രാജ് ബില്ല്, സ്വാശ്രയ വിദ്യാഭ്യാസ ബില്ല് തുടങ്ങി ഒട്ടനവധി പുരോഗമനപരമായ തീരുമാനങ്ങള്‍ എടുത്തത് മുസ്ലിം ലീഗ് ഭരണത്തിലിരുന്നപ്പോഴാണ്.

തിരഞ്ഞെടുപ്പില്‍ ജനാധിപത്യ മതേതരശക്തികള്‍ നേടിയ വിജയത്തില്‍ യോഗം സന്തുഷ്ടി പ്രകടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് കുറ്റിയിൽ നിസാം സമ്മേളനം ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ജലീല്‍ കോട്ടക്കര അധ്യക്ഷതവഹിച്ചു, ജനറല്‍ സെക്രട്ടറി എച്ഛ് .സലാഹുദീന്‍ ബായി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയംഗം പറമ്പില്‍ സുബൈര്‍, ജില്ലാ ജനറല്‍ സെക്രട്ടറി മെഹര്‍ഖാന്‍ ചേനല്ലൂര്‍, ബഷീര്‍ പനയംചേരി, അബ്ദുല്‍ ജവാദ്, സൈനുദീന്‍ തഴവാശ്ശേരി, എം.റ്റി നൂറുദീന്‍ മാസ്റ്റര്‍, സൈനുദീന്‍ ആദിനാട്, കണ്ണാടിയില്‍ നസീര്‍, അബ്ദുല്‍ ലത്തീഫ് മംഗലത്ത് എന്നിവര്‍ സംസാരിച്ചു .