
ശാസ്താംകോട്ട : മൈനാഗപ്പള്ളി കല്ലുകടവ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സഖാവ് കെ.ശ്രീധരൻ ഗ്രന്ഥശാലയുടെ പ്രത്രിമാസഗൃഹാങ്കണ വായനാ സദസിൽ ഹരികുറിശ്ശേരി എഴുതിയ “ചോപ്പ്”നോവൽ വൈകാരികമായ അവതരണത്തിനും ചർച്ചകൾക്കും വഴിയൊരുക്കി. സ്വാതന്ത്ര്യാനന്തര ഇൻഡ്യയിൽ ഇങ്ങു കേരളത്തിൻ്റെ ഒരു കർഷക ഗ്രാമത്തിൽ തങ്ങളുടെ ജീവിത ഇടങ്ങളിലേക്ക് അധിനിവേശം നടത്തിയ ഫ്യൂഡൽ- ഭരണകൂട ഭീകരതകളെ ചെറുത്ത യുവാക്കളും ഒരു നാടും അനുഭവിക്കേണ്ടിവന്ന കൊടുംക്രൂരതകളുടെ കരൾ പിളർക്കുന്ന കാഴ്ചകളാണ് പുസ്തകം വായനക്കാരിലേക്ക് സന്നിവേശിപ്പിക്കുന്നത്. പ്രമുഖ സാംസ്കാരിക പ്രവർത്തകൻ JP. ജയലാൽ പുസ്തകാവതരണo നടത്തി. നോവലിസ്റ്റ് ഹരി കുറിശ്ശേരി രചന യുടെ വിവിധഘട്ടങ്ങളിൽ അനുഭവിച്ച മാനസിക സംഘർഷങ്ങളെ കുറിച്ച് സംസാരിച്ചു.
വായനാ സദസിൻ്റെ ഉദ്ഘാടനം കവി . പി ശിവപ്രസാദ് നിർവഹിച്ചു.
ബിജു പനങ്ങാട്, പി.എസ്. അജിത, അജിത എസ് കാട്ടി ശ്ശേരി, പി കെ രവി , മായാ ദേവി എന്നിവർ ചർച്ചകളിൽ പങ്കെടു ത്തു.ഗ്രന്ഥശാല പ്രസിഡൻ്റ് പി.കൃഷ്ണൻകുട്ടിപിള്ള അദ്ധ്യക്ഷനയി . സെക്രട്ടറി എം.സതീശൻ സ്വാഗതവും ബിന്ദു ജയകുമാർ നന്ദിയും പറഞ്ഞു.



































