27.1 C
Kollam
Saturday 3rd October, 2026 | 12:27:59 AM
Home News Kerala ലോറിയും ബൈക്കും കൂട്ടിയിടിച്ച് മെക്കാനിക്ക് മരിച്ചു

ലോറിയും ബൈക്കും കൂട്ടിയിടിച്ച് മെക്കാനിക്ക് മരിച്ചു

Advertisement

കണ്ണൂർ: എടക്കാട് നടാലിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് മെക്കാനിക്ക് മരിച്ചു. ബൈക്ക് യാത്രക്കാരനായ കണ്ണൂർ താണയിലെ കൈരളി എ ഞ്ചിനിയറിങ് സ്ഥാപനത്തിലെ മെക്കാനിക്ക് അണ്ടലൂർ കാവിന് സമീപത്തെ ശ്രീ ശ്രാവൺ ഹൗസിലെ ദിനേശൻ (61) ആണ് മരിച്ചത്.

ഇന്നു രാവിലെ വീട്ടിൽ നിന്നും ജോലി സ്ഥലത്തേക്ക് ബൈക്കിൽ വരവേ നടാലിന് സമീപം വെച്ചായിരുന്നു അപകടം ഉണ്ടായത്. ഉടൻ തന്നെ നാട്ടുകാർ ചാലയിടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മേലൂരിലെ പരേതരായ കൃഷ്ണന്റെയും ജാനുവിന്റെയും മകനാണ് ദിനേശൻ.