എറണാകുളം. സൗത്ത് റെയിൽവേ സ്റ്റേഷനിൽ ജിസിഡിഎയുടെ പാർക്കിങ് ഫീസ് കൊള്ള. ട്രെയിൻ യാത്രക്കാർ പതിവായി ആശ്രയിക്കുന്ന പേ ആൻഡ് പാർക്കിലെ നിരക്ക് നാലിരട്ടിയിലേറെ വർധിപ്പിച്ചാണ് ചൂഷണം. വ്യാപകപരാതി ഉയർന്നിട്ടും ചില്ലിക്കാശ് കുറയ്ക്കാനാകില്ലെന്ന നിലപാടിലാണ് ജിസിഡിഎയും കരാറുകാരും.
ഹോൾഡ് (റെയിൽവേ സ്റ്റേഷന്റെ വിഷ്വൽസ്..യാത്രക്കാരും വാഹനങ്ങൾ വരുന്നതും ടൈംലാപ്സ് പോലെ..ഇവിടെ നിന്ന് പാർക്കിങ്ങിലേക്ക്)
എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ കിഴക്കേ കവാടത്തിലെ ജിസിഡിഎ പേ ആൻഡ് പാർക്കിലാണ് ഫീസ് കൊള്ള. ജോലിയാവശ്യത്തിനും മറ്റും പതിവായി ട്രെയിൻ യാത്ര ചെയ്യുന്നവരാണു ഈ പാർക്കിങ് പ്രയോജനപ്പെടുത്തുന്നത്. ഇവരുടെ കുടുംബ ബഡ്ജറ്റിന്റെ കൂടി താളം തെറ്റിക്കുന്നതാണ് നിരക്ക് വർധന. ഇരുചക്ര വാഹനങ്ങൾ ഒരു ദിവസം പാർക്ക് ചെയ്യുന്നതിന് നേരത്തേ 30 രൂപയായിരുന്നു ഫീസ്. ഇത് നാലിരട്ടി വർധിപ്പിച്ച് 120 രൂപയാക്കി. കാറുകൾക്ക് ഒരു ദിവസത്തേക്ക് 90 രൂപ നൽകിയിരുന്ന സ്ഥാനത്ത് ഇനി നൽകേണ്ടത് 480 രൂപ. കൊള്ളയെന്ന് പറഞ്ഞാൽ തീവെട്ടിക്കൊള്ള.
ഇരുചക്ര വാഹനങ്ങൾ രാവിലെ മുതൽ വൈകിട്ട് വരെ പാർക്ക് ചെയ്താൽ പോലും 80 രൂപ പോക്കറ്റിൽ നിന്ന് പോകും. പതിവായി ട്രെയിനിനെ ആശ്രയിക്കുന്ന ഒരാൾക്ക് പ്രതിമാസം പാർക്കിങ്ങിനായി ചെലവഴിക്കേണ്ടത് രണ്ടായിരം രൂപയിലേറെ. ട്രെയിൻ ടിക്കറ്റിനേക്കാൾ പൊള്ളുന്ന വിലയാണ് പാർക്കിങ്ങിന്. നിരക്ക് വർധനയ്ക്ക് പിന്നാലെ കരാറുകാരും മാറിയതോടെ വഴക്കും വക്കാണവും പതിവായി.
നിരക്ക് വർധനയ്ക്ക് പിന്നാലെ പലരും പാർക്കിങ് റെയിൽവേ സ്റ്റേഷന് പുറത്തേ റോഡരികിലേക്ക് മാറ്റി. ഇത് പ്രദേശത്ത് ഗതാഗതകുരുക്കും രൂക്ഷമാക്കി.
ബൈക്ക് (ഒരു ദിവസം)പുതിയ നിരക്ക്- 120 രൂപ,പഴയ നിരക്ക് – 30 രൂപ
കാർ (ഒരു ദിവസം)പുതിയ നിരക്ക്- 480 രൂപ,പഴയ നിരക്ക് – 90 രൂപ
നിരക്ക് മണിക്കൂറിൽ ബൈക്ക്
ആദ്യ 2 മണിക്കൂറിന് 10 രൂപ
പിന്നീടുള്ള ഓരോ മണിക്കൂറിനും 5 രൂപ വീതം
കാർ
ആദ്യ 2 മണിക്കൂറിന് 40 രൂപ
പിന്നീട് ഓരോ മണിക്കൂറിനും 20 രൂപ വീതം






























