Home News Kerala കോഴിക്കോട് നഗരത്തിൽ വീണ്ടും എംഡിഎംഎ അറസ്റ്റ്

കോഴിക്കോട് നഗരത്തിൽ വീണ്ടും എംഡിഎംഎ അറസ്റ്റ്

കോഴിക്കോട്. നഗരത്തിൽ വീണ്ടും എംഡിഎംഎ അറസ്റ്റ്.71.170 ഗ്രാം എം.ഡി.എം.എ യുമായി രണ്ട് യുവാക്കളാണ് പിടിയിലായത്
കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശി മുഹമ്മദ് മിഖ്ദാദ് അബൂബക്കർ, ചേളന്നൂർ കണ്ണങ്കര സ്വദേശി ജാഫർ സാദിഖ് എന്നിവരെയാണ് ഡാൻസാഫും ചേവായൂർ പോലീസും ചേർന്ന് പിടികൂടിയത്.


വാഹന പരിശോധന നടത്തുന്നതിനിടെ കുന്ദമംഗലം ഭാഗത്ത് നിന്നും പ്രതികൾ ഓടിച്ചുവന്ന ബൊലേറോ കാർ പരിശോധിച്ചപ്പോഴാണ് കാറിലെ ഗിയർ ലിവറിന് സമീപം സിപ്പ് ലോക്ക് കവറിൽ സൂക്ഷിച്ചിരുന്ന M.D.M.A പിടിച്ചെടുത്തത്
പ്രതികൾ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരും വിൽപ്പന നടത്തുന്നവരുമാണെന്ന് പൊലീസ് പറഞ്ഞു.


പിടിയിലായ ജാഫർ സാദിഖിൻ്റെ പേരിൽ നിരവധി എംഡിഎംഎ കേസുകൾ ഉണ്ട് എലത്തൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ അത്താനിക്കലിൽ തലശ്ശേരി സ്വദേശിയായ യുവാവിനെ കല്ലുകൊണ്ട് തലയ്ക്ക് കുത്തി പരിക്കേൽപ്പിച്ചതിനും ഇയാൾക്കെതിരെ കേസ് നിലവിലുണ്ട്. പ്രതികളുടെ ബാങ്ക് ഇടപാടുകൾ പോലീസ് പരിശോധിക്കുന്നുണ്ട്
മൊബൈൽ ഫോണുകൾ പരിശോധിച്ച് ഇവരുമായി ബന്ധമുള്ളവരെ കണ്ടെത്താനും പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.