Home News Kerala അപൂര്‍വതകള്‍ സമ്മാനിച്ച് ചരിത്രദിനം മേയ് 18 വീണ്ടും, 13-ാം നമ്പര്‍ കാറിന് ആളില്ല

അപൂര്‍വതകള്‍ സമ്മാനിച്ച് ചരിത്രദിനം മേയ് 18 വീണ്ടും, 13-ാം നമ്പര്‍ കാറിന് ആളില്ല

തിരുവനന്തപുരം.കേരളത്തിൻറെ രാഷ്ട്രീയ ചരിത്രത്തിൽ അത്യപൂർവ്വതകൾ നിരവധി സമ്മാനിച്ച ദിവസമാണ് മെയ് 18.. വി ഡി എസ് അടക്കം മൂന്നു സർക്കാരുകളാണ് ഈ ദിവസം സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽ ഏറ്റത്… കാറിന് പതിമൂന്നാം നമ്പർ സ്വീകരിക്കാൻ ഇത്തവണയും ഒരു മന്ത്രിയും തയ്യാറായിട്ടില്ല..

2006 വിഎസ് അച്യുതാനന്ദൻ തുടർന്ന് 2011ലെത്തിയ ഉമ്മൻചാണ്ടി സർക്കാർ.. അടുത്ത യുഡിഎഫ് ടേമിൽ 2026 സത്യപ്രതിജ്ഞ ചെയ്ത വി ഡി സതീശൻ .. എല്ലാം മെയ് 18ന്. ലോക് ഭവനിൽ ആയിരുന്നു മുൻകാലങ്ങളിൽ സത്യപ്രതിജ്ഞ.. അതിനു മാറ്റം വരുത്തിയതും മെയ് 18ന്.. 2006 വിഎസ് അച്യുതാനന്ദൻ.. സെൻട്രൽ സ്റ്റേഡിയം സത്യപ്രതിജ്ഞ വേദിയാക്കിയതും അന്നാണ്..

ഇത്തവണ രണ്ടുപേരൊഴികെ മന്ത്രിമാരെല്ലാം സത്യപ്രതിജ്ഞ ചെയ്തത് ദൈവനാമത്തിലാണ്.. പക്ഷേ പതിമൂന്നാം നമ്പർ കാറിനു ഉപയോഗിക്കാൻ ആർക്കും ധൈര്യമില്ല.. അതുകൊണ്ട് നമ്പർ 13 ഇത്തവണയും ഒരു മന്ത്രിമാർക്കും ഇല്ല.. ദൗർഭാഗ്യം കൊണ്ടുവരുന്ന നമ്പർ അല്ല 13 എന്ന് അത് ഉപയോഗിച്ച് തെളിയിച്ചവരാണ് എം എ ബേബിയും തോമസ് ഐസക്കും.. പക്ഷേ ഇത്തവണ അത്ര ധൈര്യം ആർക്കുമില്ല…