ശാസ്താംകോട്ട:ശൂരനാട് തെക്കേമുറിയിൽ നിന്നും രണ്ട് കിലോ 910 ഗ്രാം കഞ്ചാവുമായി യുവാക്കൾ പിടിയിൽ പെരിനാട് ചെമ്മക്കാട് രേവതിയിൽ അഭിലാഷ് (39),ശാസ്താംകോട്ട രാജഗിരി സന്തോഷ് ഭവനിൽ രാജേഷ് (42) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം രാത്രിയിൽ ബാഗിൽ രണ്ട് പൊതികളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവാണ് പിടികൂടിയത്.കൊല്ലം റൂറൽ ഡാൻസാഫ് ടീമും,ശൂരനാട് പോലീസും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

































