26.2 C
Kollam
Monday 28th September, 2026 | 04:07:32 AM
Home News Local അജ്ഞാത വാഹനം ഇടിച്ച് തിരക്കേറിയ പാതയിലെ ഇലക്ട്രിക് പോസ്റ്റ് രണ്ടായി മുറിഞ്ഞു;അപകട ഭീഷണിയിൽ കുന്നത്തൂർ ആറ്റുകടവ്...

അജ്ഞാത വാഹനം ഇടിച്ച് തിരക്കേറിയ പാതയിലെ ഇലക്ട്രിക് പോസ്റ്റ് രണ്ടായി മുറിഞ്ഞു;അപകട ഭീഷണിയിൽ കുന്നത്തൂർ ആറ്റുകടവ്

കുന്നത്തൂർ:കൊട്ടാരക്കര-ഭരണിക്കാവ് പ്രധാന പാതയിലെ കൊടും വളവിൽ അജ്ഞാത വാഹനം ഇടിച്ച് 11 കെ.വി ലൈനുകൾ കടന്നുപോകുന്ന ഇലക്ട്രിക് പോസ്റ്റ് രണ്ടായി മുറിഞ്ഞു.കുന്നത്തൂർ അറ്റുകടവ് ജംഗ്ഷന് സമീപത്തെ എൽ.പി സ്‌കൂളിനു സമീപം ഇന്നലെ അർദ്ധരാത്രിയിലാണ് സംഭവം.പുത്തൂർ ഭാഗത്തു നിന്നും എത്തിയ വാഹനം വളവ് തിരിയുന്നതിനിടയിൽ ഇടത്തോട്ട് കയറി എൽ.പി സ്‌കൂളിന് സമീപത്തെ പോസ്റ്റിൽ ഇടിച്ചു കയറുകയായിരുന്നു.റോഡ് ടാറിംഗിൻ്റെ ഭാഗമായി ഗതാഗത നിയന്ത്രണത്തിന് വച്ചിരുന്ന ബോർഡുകളും തകർന്നു.വാഹനത്തിൻ്റെ തകർന്ന ഭാഗങ്ങളും ചിതറി കിടപ്പുണ്ട്.അപകടം സൃഷ്‌ടിച്ചവർ  വാഹനവുമായി കടന്നുകളഞ്ഞതായാണ് വിവരം.രണ്ടായി മുറിഞ്ഞ പോസ്റ്റിനു സമീപം മറ്റൊരു പോസ്‌റ്റുമുണ്ട്.ഇവ രണ്ടെണ്ണവും പരസ്പരം സപ്പോർട്ട് ചെയ്യുന്ന തരത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്.ഇതിനാലാണ്
രണ്ടായി മുറിഞ്ഞ പോസ്റ്റ് നിലം പതിക്കാതിരുന്നത്.വേനൽ മഴ ശക്തമായ സാഹചര്യത്തിൽ ചെറിയൊരു കാറ്റടിച്ചാൽ പോലും പോസ്‌റ്റും ലൈനുകളും തിരക്കേറിയ പാതയിലേക്ക് മറിയാനുള്ള സാധ്യതയാണുള്ളത്.ഇത് വലിയ ദുരന്തത്തിന് ഇടയാക്കിയേക്കാം.കെഎസ്ഇബി കടമ്പനാട് സെക്ഷൻ അധികൃതർ
അടിയന്തിര നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.