26.6 C
Kollam
Saturday 27th June, 2026 | 11:10:32 PM
Home News Breaking News സ്വർണ വില കുത്തനെ ഉയർന്നു…. ഒറ്റയടിക്ക് വർദ്ധിച്ചത് പതിനായിരത്തിന് മുകളിൽ

സ്വർണ വില കുത്തനെ ഉയർന്നു…. ഒറ്റയടിക്ക് വർദ്ധിച്ചത് പതിനായിരത്തിന് മുകളിൽ

Advertisement

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില കുത്തനെ ഉയർന്നു. ഗ്രാമിന് 1,275 രൂപ വർധിച്ച് 15,390 രൂപയിലെത്തി. പവന് 10,200 രൂപയുമാണ് വർധിച്ചിരിക്കുന്നത്. ഇതോടെ ഇന്ന് 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 1,23,220 രൂപയായി.


ഇറക്കുമതി തീരുവ ഉയര്‍ത്തിയതിന് പിന്നാലെയാണ് സംസ്ഥാനത്ത് സ്വർണ്ണ വില കുതിച്ചു ഉയർന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണവിലയിൽ ചാഞ്ചാട്ടം പ്രകടമായിരുന്നെങ്കിലും ഒറ്റയടിക്ക് ഇത്രയും വലിയൊരു വർധനവ് സമീപകാലത്ത് ആദ്യമായാണ് സംഭവിക്കുന്നത്.

സ്വർണത്തിന്‍റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ 6 ശതമാനത്തിൽ നിന്ന് 15 ശതമാനമായാണ് ഉയർത്തിയിരിക്കുന്നത്. വെള്ളി വിലയിലും വർധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു ഗ്രാം വെള്ളിക്ക് 320 രൂപയും 10 ഗ്രാം വെളളിക്ക് 3200 രൂപയിലുമാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്.

Advertisement