ശാസ്താംകോട്ട.2025-26 അധ്യയന വർഷത്തെ CBSE XII പരീക്ഷാ ഫലം വന്നപ്പോൾ തിളക്കമാർന്ന വിജയം സ്വന്തമാക്കി ബ്രൂക്ക് ഇൻ്റർനാഷണൽ സ്കൂൾ. അഭിറാം യു, മാത്‌സ്, ഫിസിക്സ്, ബയോളജി എന്നീ വിഷയങ്ങളിൽ ഏറ്റവും ഉയർന്ന മാർക്കോട് കൂടി സ്കൂൾ ടോപ്പറായി .
നിവേദിത എ മലയാളത്തിനും, സാമന്ത മാട്ടേൽ ഇംഗ്ലീഷിനും കെവിൻ ജോൺ ലാലു കെമിസ്ട്രിക്കും ജീവൻ സജു ജോർജ് കമ്പ്യൂട്ടർ സയൻസിനും സ്കൂളിൽ സബ്ജക്‌ട് ടോപ്പർ ആയി . ആകെ 32 കുട്ടികൾ പരീക്ഷ എഴുതിയതിൽ 21 പേർ 70% ത്തിനു മുകളിലും 11 പേര് 60% ത്തിനു മുകളിലും മാർക്ക് നേടി പ്രശസ്ത വിജയം കരസ്ഥമാക്കി.


































