Home News Local കുന്നത്തൂരിൽ പോളിംഗ് 80 ശതമാനം; സമാധാനപരം

കുന്നത്തൂരിൽ പോളിംഗ് 80 ശതമാനം; സമാധാനപരം

Advertisement

ശാസ്‌താകോട്ട:കുന്നത്തൂരിൽ 10 പഞ്ചായത്തുകളിലായി 80.7 ശതമാനം വോട്ടിംഗ് നടന്നതായി വിവരം.ചരിത്രത്തിലെ വലിയ പോളിംഗ് ശതമാനമാണിത്.രാവിലെ മുതൽ തന്നെ പോളിംഗ് സ്റ്റേഷനുകൾക്കു മുന്നിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ണഇരവിച്ചിറ സ്കൂളിലെ ബൂത്തില്‍ പോളിംങ് മെഷീന്‍ തകരാരായത് പോളിംങ് വൈകിച്ചു. ചിലയിടത്ത് മെഷീനില്‍ വോട്ടു രേഖപ്പെടുത്തിയാല്‍ ഏറെ വൈകിമാത്രമാണ് ബീപ് ശബ്ദം കേള്‍ക്കുന്നതെന്ന ആക്ഷേപമുണ്ടായിരുന്നു. ഇതുമൂലം പലയിടത്തും ക്യൂ നീണ്ടു.

കരുവാമല ഹൈസ്കൂള്‍

സ്ത്രീകൾ അടക്കമുള്ളവർ വെയിൽ കനക്കുന്നതിനു മുമ്പായി വോട്ടിടാൻ എത്തിയിരുന്നു.10 മണിക്കു ശേഷം പലയിടത്തും വലിയ തിരക്ക് അനുഭവപ്പെട്ടില്ല.വൈകിട്ടോടെ വീണ്ടും തിരക്ക് വർദ്ധിച്ചു.കുന്നത്തൂർ നിയോജക മണ്ഡലത്തിലെ 10 പഞ്ചായത്തുകളിലും കനത്ത പോളിംഗ് ശതമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.കിടപ്പു രോഗികൾ അടക്കമുള്ളവർ വാഹനങ്ങളിൽ എത്തിയാണ് വോട്ട് ചെയ്തത്.

അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കുന്നത്തൂർ പഞ്ചായത്ത് 14-ാം വാർഡ് അംഗം വിപിൻ കുമാർ ആംബുലൻസിൽ എത്തിയാണ് വോട്ട് ചെയ്തത്. എൽഡിഎഫ് സ്ഥാനാർത്ഥി കോവൂർ കുഞ്ഞുമോനും യുഡിഎഫ് സ്ഥാനാർത്ഥി ഉല്ലാസ് കോവൂരും രാവിലെ തേവലക്കര ഗേൾസ് ഹൈസ്‌കൂളിലെ 51-ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി.ഭാര്യ ആശ,മകൾ ഋതു എന്നിവർക്കൊപ്പമാണ് ഉല്ലാസ് വോട്ട് ചെയ്യാനെത്തിയത്.എൻഡിഎ സ്ഥാനാർഥി രാജി പ്രസാദ് കുമരഞ്ചിറ യു.പി സ്കൂളിലെ
17-ാം നമ്പർ ബൂത്തിലാണ് വോട്ട് ചെയ്തത്.

കുണ്ടറയിലെ യുഡിഎഫ് സ്ഥാനാർത്ഥി പി.സി വിഷ്ണുനാഥ് രാവിലെ 8:30 ന് ശാസ്‌താംകോട്ട ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ 93-ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി.

Advertisement