27.8 C
Kollam
Sunday 4th October, 2026 | 09:33:44 PM
Home News Kerala ഗുണ്ടയുടെ ഭാര്യയോട് മോശമായി സംസാരിച്ചതിന് വെള്ളം നിറച്ച സിറിഞ്ചുകൾ ശരീരത്തിൽ കുത്തിയിറക്കി ആക്രമണം, അക്രമി സംഘം...

ഗുണ്ടയുടെ ഭാര്യയോട് മോശമായി സംസാരിച്ചതിന് വെള്ളം നിറച്ച സിറിഞ്ചുകൾ ശരീരത്തിൽ കുത്തിയിറക്കി ആക്രമണം, അക്രമി സംഘം പിടിയില്‍

പന്തളം. ക്രിമിനൽ സംഘത്തിലുൾപ്പെട്ടയാളുടെ ഭാര്യയോട് മോശമായ് സംസാരിച്ചെന്ന ആരോപണത്തിൽ പന്തളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി
ക്രൂരമായി മർദ്ദിച്ച പ്രതികൾ പിടിയിൽ. ഇലവുംതിട്ട രാമഞ്ചിറ സ്വദേശി ദീപക് ജോയ്,പ്രക്കാനം സ്വദേശികളായ സജു ജോമോൻ മാത്യു, അഭിജിത് എന്നിവരെയാണ് പന്തളം പോലീസ് പിടികൂടിയത്.തുമ്പമൺ സ്വദേശി അജയനെ യാണ് യുവാക്കൾ സംഘം ചേർന്ന് തട്ടിക്കൊണ്ടു പോയി മർദ്ദിച്ചത്. വെള്ളം നിറച്ച സിറിഞ്ചുകൾ ശരീരത്തിൽ കുത്തിയിറക്കിയായിരുന്നു പീഡനം.


കഴിഞ്ഞമാസം 26നായിരുന്നു സംഭവം. പ്രധാന പ്രതിയായ ദീപക്കിന്റെ ഭാര്യയോട് അജയൻ മോശമായി സംസാരിച്ചതിന്റെ പ്രതികാരത്തിലാണ് തട്ടിക്കൊണ്ടു പോയി ക്രൂരമായി പീഡിപ്പിച്ചതെന്നാണ് മൊഴി.


അജയന്റെ പരാതിയിൽ പത്തനംതിട്ട എസ്പി ആനന്ദിന്റെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിരുന്നു. പന്തളം CI ബാബു കുറുപ്പിന്റെ മേൽനോട്ടത്തിൽ പന്തളം എസ് എച്ച് ഓ എബിൻ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഇടുക്കി ചെറുതോണിയിൽ ഒളിവിൽ കഴിയുകയായിരുന്ന ദീപക്കിനെ അവിടെയെത്തി അതിസാഹസികമായി പോലീസ് പിടികൂടുകയായിരുന്നു.
ദീപക്കിനെ ചോദ്യം ചെയ്തതിൽ നിന്നാണ് മറ്റ് പ്രതികളിലേക്ക് എത്തിയത്. കൂടുതൽ പേർ കൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യം പോലീസ് പരിശോധിക്കുകയാണ്. പിടിയിലായവർ നിരവധി ക്രിമനൽ കേസുകളിലും പ്രതിയാണെന്ന് പോലീസ് പറയുന്നു. സിവിൽ പോലീസ് ഓഫീസർമാരായ SN വർഷ, ആരുൺ ബാല, അഖിൽ ഒ, കൃഷ്ണ ലാൽ, വിജയ് കൃഷ്ണൻ, അനൂപ് ആർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here