30.8 C
Kollam
Thursday 1st October, 2026 | 10:55:20 AM
Home News Breaking News അക്രമത്തിൻ്റെ രീതിയിലേക്ക് കാര്യങ്ങളെ മാറ്റുന്നത് കോൺഗ്രസിലെ ഗ്രൂപ്പിസമാണെന്ന് ബിജെപി

അക്രമത്തിൻ്റെ രീതിയിലേക്ക് കാര്യങ്ങളെ മാറ്റുന്നത് കോൺഗ്രസിലെ ഗ്രൂപ്പിസമാണെന്ന് ബിജെപി

തിരുവനന്തപുരം. അക്രമത്തിൻ്റെ രീതിയിലേക്ക് കാര്യങ്ങളെ മാറ്റുന്നത് കോൺഗ്രസിലെ ഗ്രൂപ്പിസമാണെന്ന് ബിജെപി നിയമസഭ കക്ഷി നേതാവ് ബി ബി ഗോപകുമാർ പറഞ്ഞു. ബിജെപി യുടെ നേതൃ നിരയിൽ നിൽക്കുന്ന വരെയും സാധാരണക്കാരെയും അക്രമിക്കുന്നു.

അമിത് ഷായുടെ സുരക്ഷ വീഴ്ചയിൽ നിഷ്പക്ഷ അന്വേഷണമാണ് ബിജെപി ആവശ്യപ്പെട്ടത്. ആസൂത്രിത നീക്കമാണ് അമിത് ഷായ്ക് എതിരെ ഉണ്ടായത്. തീവ്രവാദ ബന്ധം അടക്കം പരിശോധിക്കണം. ഭരണത്തണലിൽ ബിജെപിയെ അടിച്ചൊതുക്കാം എന്ന് കരുതിയാൽ നടപ്പാകില്ല. ഇതിലും വലിയ ഭീഷണി അടിയന്തരാവസ്ഥ കാലത്ത് കണ്ടു. അന്ന് തളരാത്ത പ്രസ്ഥാനം

ഉണ്ടാകുന്നത് കോൺഗ്രസിനകത്തെ ഗ്രൂപ്പ് കളിയുടെ ഭാഗം. വി ഡി സതീശൻ മുഖ്യമന്ത്രി ആയ സമയം മുതൽ കോൺഗ്രസിൽ പ്രശ്നങ്ങൾ . ആസൂത്രിതമായ അക്രമം കോൺഗ്രസ് ഗ്രൂപ്പ് പോരിൻ്റെ ഭാഗം

ബിജെപി പ്രതിഷേധം ജനാധിപത്യപരം. കോൺഗ്രസിൻ്റെ ഗ്രൂപ്പ് കളി കേരളത്തിൽ ക്രമസമാധനം തകർക്കുന്ന രീതിയിലേക്ക് മാറി

അമിത് ഷായ്ക് എതിരെയുള്ള പ്രതിഷേധം ഒരു വിഭാഗം പോലീസുകാരും കെ സി ഗ്രൂപ്പുകാരും തമ്മിലുള്ള ഒത്തുതീർപ്പ് ഫോർമുലയുടെ ഭാഗം. പ്രതിഷേധക്കാർക്ക് വേണ്ടുന്ന ഒത്താശ ഒരു വിഭാഗം പോലീസുകാർ ചെയ്തു കൊടുത്തു

പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് സംരക്ഷിച്ചു. കോൺഗ്രസ് ഓഫീസുകൾക്ക് നേരെയുള്ള ബിജെപി അക്രമം : താഴെ തട്ടിലുള്ള പ്രവർത്തകരുടെ വികാരം. അമിത് ഷായ്ക്ക് നേരെയും , തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റിനെയും അക്രമിച്ചപ്പോൾ ഉണ്ടായ പ്രതികരണം. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നില്ല

കായികപരമായി പോലീസ് പിന്തുണയോടെ അക്രമിക്കാൻ ശ്രമിച്ചാൽ അതിനെ നേരിടാനുള്ള കരുത്ത് സംഘടനയ്ക്ക് ഉണ്ട്. ബിജെപി മുന്നിൽ ഉണ്ടാകും. അക്രമത്തിൻ്റെ രീതിയിലേക്ക് കാര്യങ്ങളെ മാറ്റുന്നത് കോൺഗ്രസിലെ ഗ്രൂപ്പിസം

വി ഡി സതീശനെ മാറ്റാൻ ഉള്ള ശ്രമം . അത് നിങ്ങളുടെ ആഭ്യന്തര പ്രശ്‌നം . അത് ബി ജെപിയോട് വേണ്ട

LEAVE A REPLY

Please enter your comment!
Please enter your name here