ന്യൂഡെല്‍ഹി.ആ സൂപ്പര്‍മാന്‍ ഇല്ലായിരുന്നെങ്കില്‍ നന്മയാത്രഹിക്കുന്ന ലോകം ഒന്നടങ്കം ചിന്തിക്കുന്നത് ഇങ്ങനെയാണിപ്പോള്‍, ഫ്ളൈദുബായ് വിമാനത്തിൽ സഹപൈലറ്റിന്റെ ആക്രമണത്തെ ചെറുത്ത് യാത്രക്കാരെ സുരക്ഷിതരാക്കിയ ഇന്ത്യൻ പൈലറ്റിന് ലോക നേതാക്കളുടെ അനുമോദന പ്രവാഹം. പരിക്കേറ്റ മുംബൈ സ്വദേശി സ്മിത് മഛറിന്റെ സംയോജിത ഇടപെടലിനെ പ്രധാനമന്ത്രി മോദി, ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു, യുഎസ് പ്രസിഡന്റ് ട്രംപ് എന്നിവർ പ്രശംസിച്ചു.
ദുബൈയിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്‌ളൈദുബായ് വിമാനത്തിൽ നാടകീയ സംഭവങ്ങൾ ആണ് അരങ്ങേറിയത്. കോക്പിറ്റിലെ സംഘർഷത്തിനിടെ വിമാനം താഴേക്ക് പതിച്ചതിന് പിന്നാലെ സൗദി അറേബ്യയിലെ തബൂക്കിൽ അടിയന്തര ലാൻഡിംഗ് നടത്തുകയായിരുന്നു വിമാനം.
ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട ഫ്ലൈദുബായ് വിമാനത്തിൽ സഹപൈലറ്റിന്റെ കുത്തേറ്റിട്ടും ധീരതയോടെ നേരിട്ട്, നൂറുകണക്കിനാളുടെ ജീവന്‍ രക്ഷിച്ച് ലോകത്തിന്‍റെ തന്നെ ഹീറോ ആയിരിക്കുകയാണ് ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മഛാര്‍. രക്തം വാര്‍ന്നിട്ടും ആ വേദന സഹിച്ച് യാത്രക്കാരുടെ ജീവൻ രക്ഷിക്കാൻ മുൻകൈ എടുത്ത ക്യാപ്റ്റന്റെ ഇടപിടലിനെ ‘അസാമാന്യ ധൈര്യം’ എന്നാണ് പ്രധാനമന്ത്രി മോദി വിശേഷിപ്പിച്ചത്. ‘വലിയൊരു അപകടമുഖത്ത് നിൽക്കുമ്പോഴും, ഗുരുതരമായി പരുക്കേറ്റിട്ടും അദ്ദേഹം കാണിച്ച അപാരമായ ധീരതയും ജീവൻ രക്ഷിക്കാനുള്ള ഉറച്ച തീരുമാനവും പ്രശംസനീയമാണ് എന്ന് മോദി കുറിച്ചു.. പരുക്കേറ്റ സ്മിത് മച്ചാറിനെ വാനോളം പുകഴ്ച്ചത്തിയ ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു സ്മിത്തിനെ A true hero എന്നും വിശേഷിപ്പിച്ചു.
സെപ്റ്റംബര്‍ 30 ന് ദുബായിൽനിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് പോയ ഫ്ളൈ ദുബായിയുടെ FZ 1073 വിമാനത്തിലാണ് കോക്ക്പിറ്റിൽ കത്തിക്കുത്തുണ്ടായത്. വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാതെ ക്യാപ്റ്റൻ ഇതിനെ പ്രതിരോധിച്ചു. യാത്രക്കാരെത്തിയാണ് കോക്ക്പിറ്റിൽനിന്ന് ക്യാപ്റ്റനെ രക്ഷിച്ചത്. ആക്രമിയെ ഉടൻ കീഴ്പ്പെടുത്തുകയും ചെയ്തു. 34,000 അടി ഉയരത്തിൽ നിന്ന് പെട്ടെന്ന് 17,000 അടിക്ക് താഴേക്ക് കൂപ്പുകുത്തിയ വിമാനത്തിൽ അടിയന്തര സഹായം അഭ്യർത്ഥിച്ചുള്ള ‘7700’ കോഡും, ഹൈജാക്ക് ചെയ്യപ്പെട്ടുന്നു എന്ന് സൂചിപ്പിക്കുന്ന 7700′ കോഡും, ഹൈജാക്ക് ചെയ്യപ്പെട്ടുന്നു എന്ന് സൂചിപ്പിക്കുന്ന ‘7500’ കോഡും ഇസ്രയേല്‍ കണ്‍ട്രോള്‍ സെന്ററിലേക്കെത്തി.
തുടർന്ന് സൗദി അറേബ്യയിലെ തബൂക്കിൽ അടിയന്തര ലാൻഡിങ് നടത്തുകയായിരുന്നു വിമാനം. പരുക്കേറ്റ ക്യാപ്റ്റൻ സ്മിത് മഛാര്‍ നില തൃപ്തികരമാണെന്ന് സൗദിയിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി. യാത്രക്കാരെ നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടരുകയാണെന്നും നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. സംഭവത്തെ തുടർന്ന് ഫ്‌ളൈദുബായ് ഇസ്രയേലിലേക്കും തിരിച്ചുമുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു. യുഎഇ വ്യോമയാന അധികൃതരും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.































