കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം നിർവ്വഹിച്ചു
വള്ളിക്കാവ്.മാതാ അമൃതാനന്ദമയിയുടെ 73 ആം ജന്മദിനത്തോട് അനുബന്ധിച്ചുള്ള
വിശ്വസേവാദിന പരിപാടികള്‍ക്ക് കൊല്ലം വള്ളിക്കാവിലെ അമൃതപുരിയിൽ തുടക്കമായി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം നിർവ്വഹിച്ചു.
കൊച്ചി, ഫരീദാബാദ് അമൃത ആശുപത്രികളില്‍ നടത്തുന്ന 20 കോടി രൂപയുടെ ചികിത്സാ സഹായ പദ്ധതികൾക്കും
ചടങ്ങില്‍ തുടക്കമായി.ഈ വര്‍ഷത്തെ അമൃതകീര്‍ത്തി പുരസ്കാരം
ഗോവ മുൻ ഗവർണ്ണർ പി. എസ് ശ്രീധരന്‍പിള്ളയ്ക്ക് ഏറ്റുവാങ്ങി.
അസമിലെ പ്രളയദുരിതാശ്വാസ പ്രവര്‍ത്തന നിധിയിലേക്ക് അമൃതാന്ദമയി മഠം നല്‍കുന്ന രണ്ട് കോടി രൂപയുടെ ധനസഹായം അസം വിദ്യാഭ്യാസ മന്ത്രി ഡോ.രനോജ് പെഗുവിന് കൈമാറി. ചടങ്ങിൽ സംസ്ഥാന മന്ത്രിമാർ,
എംഎൽഎമാർ, മറ്റ് ജനപ്രതിനിധികൾ,
സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ
തുടങ്ങിയവർ പങ്കെടുത്തു. അമൃതാനന്ദമയിയുടെ പിറന്നാൾ ദിനമായ
നാളെ നടക്കുന്ന ചടങ്ങിൽ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണന്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കും. പദ്ധതിയ്ക്ക് അര്‍ഹരായവര്‍ അമിത്ഷായില്‍ നിന്നും സാക്ഷ്യപത്രം ഏറ്റുവാങ്ങി. സ്നേഹത്തിന്‍റെ നൂലില്‍ കോര്‍ത്ത് സമൂഹത്തെ അമൃതാനന്ദമയി പരിപാലിക്കുകയാണെന്ന് അമിത്ഷാ പറഞ്ഞു.



































