29.5 C
Kollam
Friday 9th October, 2026 | 01:00:34 PM
Home News Breaking News സർക്കാരിന് ഡബിൾ സല്യൂട്ടെന്ന് വെള്ളാപ്പള്ളി നടേശൻ,ആന്റോയുടെ തട്ടിപ്പിന് അറിഞ്ഞോ അറിയാതെയോ കഴിഞ്ഞ സർക്കാർ കൂട്ടുനിന്നുവെന്നും വെള്ളാപ്പള്ളി

സർക്കാരിന് ഡബിൾ സല്യൂട്ടെന്ന് വെള്ളാപ്പള്ളി നടേശൻ,ആന്റോയുടെ തട്ടിപ്പിന് അറിഞ്ഞോ അറിയാതെയോ കഴിഞ്ഞ സർക്കാർ കൂട്ടുനിന്നുവെന്നും വെള്ളാപ്പള്ളി

തിരുവനന്തപുരം.ആൻ്റോ അഗസ്റ്റിൻ്റെ അറസ്റ്റ്: സർക്കാരിന് ഡബിൾ സല്യൂട്ടെന്ന് വെള്ളാപ്പള്ളി നടേശൻ.റിപ്പോർട്ടർ ടിവി എം ഡി ആൻ്റോ അഗസ്റ്റിൻ്റെ അറസ്റ്റിൽ സർക്കാറിന് അഭിനന്ദിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.മുഖപത്രമായ യോഗനാദത്തിലെ ലേഖനത്തിലാണ് വെള്ളാപ്പള്ളിയുടെ അഭിനന്ദനം.

ആന്റോയുടെ തട്ടിപ്പിന് അറിഞ്ഞോ അറിയാതെയോ കഴിഞ്ഞ സർക്കാർ കൂട്ടുനിൽ നിന്നുവെന്നും വെള്ളാപ്പള്ളിയുടെ വിമർശനം.റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പിനിയുടെ പേരിൽ മലയാളിയെ വിഡ്ഢികളാക്കി .കൊള്ളക്കാരും കൊലപാതികളും സമ്പത്തുണ്ടാക്കി മാധ്യമ സ്ഥാപനങ്ങൾ തുടങ്ങുന്നത് സമൂഹത്തെ ഉദ്ധരിക്കാൻ അല്ലെന്നും വെള്ളാപ്പള്ളിയുടെ പരിഹാസം.

പോലീസ് റെയ്ഡിനെ ന്യായീകരിച്ച് : വെള്ളാപ്പളി.പോലീസ് റെയ്ഡിനെ കുറിച്ച് വിലപിക്കുന്നവരും അപലപിക്കുന്നവരും തട്ടിപ്പിന് വെള്ളപൂശുകയാണ്.ഉടമകളുടെ ദുഷ് ചെയ്തികളിൽ നടക്കുന്ന അന്വേഷണം മാധ്യമ വേട്ട അല്ല.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഈ മാധ്യമ മാഫിയ സംഘങ്ങൾ അധികാരദല്ലാന്മാരുടെയും പോലീസിന്റെയും ഒത്താശയോടെയാണ് വിളയാടിയതെന്നും വിമർശനം.സർക്കാന്റെ പ്രതിച്ഛായക്ക് ഇത്തരം സംഭവങ്ങൾ കോട്ടം ഉണ്ടാക്കിയെന്നും വെള്ളാപ്പള്ളി നടേശൻ

എന്തുപറഞ്ഞാലും ഒന്നും സംഭവിക്കില്ലെന്ന വിശ്വാസത്തിൽ ആകാം മുഖ്യമന്ത്രിയുടെ രണ്ടാം ഭാര്യ തിരക്കി പോയതെന്ന് പരിഹാസം

സംസ്ഥാന സർക്കാരിൻ്റേത് ധീരമായ നീക്കമെന്നും വെള്ളാപ്പള്ളി .