29.7 C
Kollam
Friday 18th September, 2026 | 05:42:50 PM
Home News Kerala വിദേശമദ്യം പിടികൂടിയ കേസില്‍ ആന്റോ അഗസ്റ്റിന് ജാമ്യമില്ല

വിദേശമദ്യം പിടികൂടിയ കേസില്‍ ആന്റോ അഗസ്റ്റിന് ജാമ്യമില്ല

വയനാട് വാഴവറ്റയിലെ വീട്ടില്‍നിന്ന് വിദേശമദ്യം പിടികൂടിയ കേസില്‍ ആന്റോ അഗസ്റ്റിന് ജാമ്യമില്ല. കേസ് ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും. വയനാട് വാഴവറ്റയിലെ വീട്ടില്‍ നിന്നു നിയമവിരുദ്ധമായ അളവില്‍ മദ്യം പിടികൂടിയ കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. ബത്തേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി ജഡ്ജി അഥീന ബിജുവാണ് ജാമ്യാപേക്ഷയില്‍ ഉത്തരവിട്ടത്. ഇതോടെ ആന്റോ 14 ദിവസത്തേക്ക് മാനന്തവാടി ജയിലില്‍ തുടരും.
വ്യാഴാഴ്ച രണ്ടു മണിക്കൂറില്‍ ഏറെ നീണ്ട വാദത്തിനൊടുവിലാണ് ആന്റോയെ റിമാന്‍ഡ് ചെയ്തത്. ആന്റോയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം വെള്ളിയാഴ്ച കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും. അബ്കാരി ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പുകളാണ് ആന്റോയ്‌ക്കെതിരെ എക്‌സൈസ് ചുമത്തിയിരിക്കുന്നത്.
ബുധനാഴ്ച 138 കുപ്പി മദ്യം പിടിച്ചെടുത്ത വയനാട് വാഴവറ്റയിലെ വീട് ആന്റോയുടേതല്ലെന്നും വായ്പ ഇടപാടുകളില്‍ വീഴ്ച വന്നതിനെ തുടര്‍ന്നു കോടതി അറ്റാച്ച് ചെയ്ത് ബാങ്കിന്റെ കൈവശമാണെന്നുമുള്ള വാദമാണു പ്രതിഭാഗം ഉയര്‍ത്തിയത്. ആന്റോ താമസിക്കുന്നത് എറണാകുളത്താണെന്നു പ്രതിഭാഗം വാദിച്ചു. എന്നാല്‍ വീട് ആന്റോയുടേതാണെന്നും കണ്ടെത്തിയ മദ്യത്തിന്റെ ഉത്തരവാദിത്തം ആന്റോയ്ക്കാണെന്നും പ്രോസിക്യൂഷന്‍ തെളിവുകള്‍ നിരത്തി വാദിച്ചതോടെയാണ് ആന്റോയെ റിമാന്‍ഡ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here