29.7 C
Kollam
Friday 18th September, 2026 | 05:09:05 PM
Home News National മോചനദ്രവ്യം ആവശ്യപ്പെട്ട് കൊലപാതകം; പതിമൂന്നുകാരനെ അയല്‍വാസി കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

മോചനദ്രവ്യം ആവശ്യപ്പെട്ട് കൊലപാതകം; പതിമൂന്നുകാരനെ അയല്‍വാസി കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

ബംഗളൂരു: ബംഗളൂരുവില്‍ പതിമൂന്നുകാരനായ വിദ്യാര്‍ത്ഥിയെ അയല്‍വാസി കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി. യെലഹങ്ക വിനായക നഗറില്‍ താമസിക്കുന്ന പ്രജ്വല്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസിയായ ഭാസ്‌കര്‍ റെഡ്ഡിയെ പൊലീസ് അറസ്റ്റ് ചെയ്തു. തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട ശേഷമാണ് കൊലപാതകം നടത്തിയത്.
കൊലപാതകത്തിന് ശേഷം മൃതദേഹവുമായി ആന്ധ്രപ്രദേശിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്. യാത്രാമധ്യേ കാര്‍ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ തടഞ്ഞുവെച്ച് പരിശോധിച്ചപ്പോഴാണ് കാറിന്റെ ഡിക്കിയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
കാറില്‍ പ്രതിയോടൊപ്പം പ്രായപൂര്‍ത്തിയാകാത്ത ഒരു സുഹൃത്തും ഉണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. കാര്‍ അപകടത്തില്‍പ്പെട്ടതോടെ ഇയാള്‍ സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നയാള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. സംഭവത്തില്‍ ചിക്കജാല പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here