27.5 C
Kollam
Tuesday 6th October, 2026 | 12:33:03 AM
Home News Breaking News മിനിലോറിയില്‍ കടത്തിയ കമ്പി പിന്നിലേക്കു വീണു, ഇരുമ്പ് കമ്പി കുത്തിക്കയറി യുവാവിനെ ദാരുണാന്ത്യം

മിനിലോറിയില്‍ കടത്തിയ കമ്പി പിന്നിലേക്കു വീണു, ഇരുമ്പ് കമ്പി കുത്തിക്കയറി യുവാവിനെ ദാരുണാന്ത്യം

തൃശ്ശൂർ. ബൈക്ക് യാത്രികന്റെ ദേഹത്ത് ഇരുമ്പ് കമ്പി കുത്തിക്കയറി യുവാവിനെ ദാരുണാന്ത്യം. കുട്ടനല്ലൂർ സ്വദേശി ഷെറിൻ ആണ് മരിച്ചത്. തൃശ്ശൂർ കുട്ടനെല്ലൂരിൽ ആണ് സംഭവം

ഇരുമ്പ് കമ്പികളുമായി പോവുകയായിരുന്ന ലോറി പെട്ടെന്ന് ബ്രേക്ക് ഇടുകയായിരുന്നു. പുറകിൽ വരുകയായിരുന്നു ബൈക്ക് യാത്രികന്റെ ദേഹത്ത് കമ്പി കുത്തിക്കയറി. ശിരസിന് പരുക്കേറ്റ് യുവാവ് സംഭവസ്ഥലത്തുതന്നെ മരിച്ചു. ഇരുമ്പു പൈപ്പുകളും ഷീറ്റുകളും റോഡിലൂടെ അലക്ഷ്യമായി കടത്തുന്നത് പതിവായി പരാതി ആകാറുണ്ട്. എന്നാല്‍ ഇതിന് ഫലപ്രദമായ പരിഹാരം അധികൃതര്‍ ഇനിയും കണ്ടെത്തിയിട്ടില്ല. സുരക്ഷിതമായി നിര്‍മ്മാണ വസ്തുക്കള്‍ കൊണ്ടുപോകാന്‍ നിയമം ഉണ്ടാക്കാത്തതിന്‍റെ ഇരയാണ് യുവാവ്.