29.4 C
Kollam
Friday 2nd October, 2026 | 11:39:49 AM
Home News Breaking News വെറും നാല് മാസം കൊണ്ട് വിഡി സതീശൻ സർക്കാർ 26461.75 കോടി രൂപ കടമെടുത്തു; കേന്ദ്രം...

വെറും നാല് മാസം കൊണ്ട് വിഡി സതീശൻ സർക്കാർ 26461.75 കോടി രൂപ കടമെടുത്തു; കേന്ദ്രം അനുവദിച്ച കടമെടുപ്പ് പരിധിയുടെ പാതിയും കടന്നു

Advertisement

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണം മാറി നാല് മാസങ്ങൾ പിന്നിട്ടെങ്കിലും സാമ്പത്തിക പ്രതിസന്ധിക്ക് അയവുവന്നില്ല. മെയ് മാസത്തിൽ അധികാരത്തിൽ വന്ന വിഡി സതീശൻ സർക്കാർ ആദ്യ നാല് മാസം പിന്നിട്ടപ്പോഴേക്കും കടമെടുക്കാവുന്ന പരിധിയുടെ പകുതിയോളം തുക കടമെടുത്തു. നാല് മാസത്തിൽ 26461.75 കോടി രൂപയാണ് കടമെടുത്തത്.

Also Read: ഗാസയിൽ കൂട്ടക്കൊല നടത്തണമെന്ന് ഇസ്രയേൽ മന്ത്രി; ‘ദിവസവും രാത്രി 30-40 പേരെ വധിക്കണം’

ശമ്പളം, പെൻഷൻ ചെലവ് കൂടിയതാണ് കാരണമായി സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്. അതേസമയ മൂലധന ചെലവ് ഉയർന്നത് ആശ്വാസമാണ്. മുഖ്യമന്ത്രി വിഡി സതീശൻ തന്നെയാണ് ധനവകുപ്പ് കൈകാര്യം ചെയ്യുന്നത്. നികുതി വരുമാനം കൂട്ടി കടമെടുക്കുന്നത് കുറച്ച് സംസ്ഥാനത്തെ സാമ്പത്തികമായി ശാക്തീകരിക്കാൻ സർക്കാരിന് സാധിക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.