26.8 C
Kollam
Friday 2nd October, 2026 | 10:22:37 AM
Home News Breaking News കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാംക്ലാസുകാരന്റെ മൃതദേഹം കണ്ടെത്തി

കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാംക്ലാസുകാരന്റെ മൃതദേഹം കണ്ടെത്തി

Advertisement

കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിൽ കാണാതായ പടനായർകുളങ്ങര തെക്ക്, അറയ്ക്കൽ വീട്ടിൽ നൗഷാദ് –ഷെമീമ ദമ്പതികളുടെ മകൻ ബിലാലി(12)ന്റെ മൃതദേഹം കണ്ടെത്തി. കൊതുമുക്ക് പാലത്തിനടിയിൽനിന്നാണ് തിങ്കൾ രാവിലെ മൃതദേഹം കണ്ടെടുത്തത്. പടനായർകുളങ്ങര തെക്ക് ഗവ. വെൽഫെയർ യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്.


ശനി വൈകുന്നേരമാണ് ബിലാലിനെ കാണാതായത്. ഫുട്ബോൾ കളിക്കുന്നതിനായി വീട്ടിൽ നിന്നിറങ്ങിയ വിദ്യാർഥിയെ വൈകിയും തിരികെ എത്താത്തതിനെ തുടർന്നാണ് അന്വേഷണം നടത്തിയത്‌. വിദ്യാർഥിയുടെ വസ്ത്രങ്ങളും ചെരിപ്പും സൈക്കിളും കന്നേറ്റി കായലിലെ വള്ളംകളി പവലിയന് സമീപത്തുനിന്നും കണ്ടെത്തിയിരുന്നു.


തുടർന്ന് കന്നേറ്റി കായലിൽ തിരച്ചിൽ ആരംഭിച്ചു. കരുനാഗപ്പള്ളി അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ കൊല്ലത്തുനിന്നുള്ള സ്കൂബാടീമും മുങ്ങൽ വിദഗ്ധരും തിരച്ചിലിൽ പങ്കെടുത്തിരുന്നു.