തിരുവനന്തപുരം: കർക്കടക വാവ് ദിനമായ ഇന്ന് കേരളത്തിലുടനീളമുള്ള കടൽത്തീരങ്ങളിലും നദിക്കരകളിലും പ്രമുഖ ബലിതർപ്പണ കേന്ദ്രങ്ങളിലും പിതൃതർപ്പണ ചടങ്ങുകൾ പുലർച്ചെ മുതൽ ആരംഭിച്ചു. തിരുവല്ലം പരശുരാമക്ഷേത്രം, ആലുവ ശിവരാത്രി മണപ്പുറം, തിരുനാവായ, ചേലാമറ്റം തുടങ്ങിയ ഇടങ്ങളിൽ വലിയ തോതിലുള്ള തിരക്കാണ് അനുഭവപ്പെടുന്നത്. പുലർച്ചെ മുതൽ തർപ്പണ ചടങ്ങുകൾ ഉച്ചവരെ നീണ്ടുനിൽക്കും.
തിരുവല്ലം ശ്രീ പരശുരാമസ്വാമി ക്ഷേത്രം, വർക്കല പാപനാശം, ആലുവ മണപ്പുറം, ചേലാമറ്റം, തിരുനാവായ തുടങ്ങിയ ബലിത്തറകളിൽ പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ദേവസ്വം ബോർഡുകളുടെയും പോലീസിന്റെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ സുരക്ഷയും ഗതാഗത ക്രമീകരണങ്ങളും പൂർത്തിവക്കിയിട്ടുണ്ട്.

































