29.1 C
Kollam
Saturday 26th September, 2026 | 12:12:48 PM
Home News Breaking News കൊളംബിയ ഭൂകമ്പം; മരണം 254 ആയി

കൊളംബിയ ഭൂകമ്പം; മരണം 254 ആയി

ബൊഗോട്ട : കൊളംബിയയിൽ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 254 ആയി. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 2,700-ലധികം പേരെ കാണാതായെന്നാണ്‌ റിപ്പോർട്ട്‌. തിങ്കളാഴ്ചത്തെ ഭൂകമ്പത്തിൽ കാലി, പെരേര തുടങ്ങിയ പ്രമുഖ നഗരങ്ങൾ തകർന്നടിഞ്ഞു. രാത്രി വൈകിയും കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ജീവനുകൾക്കായി തിരച്ചില്‍ തുടരുന്നു.

കാലി നഗരത്തിലെ പ്രമുഖ ആശുപത്രിയുടെ മുകളിലത്തെ നിലകൾ തകർന്നുവീണു. നവജാതശിശുക്കളും രോഗികളും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി. അറുന്നൂറോളം രോഗികളെ തെരുവിൽ കിടത്തി ചികിത്സിക്കേണ്ട അവസ്ഥയാണ്‌. മാനിസാലസ് നഗരത്തിലെ ചരിത്രപ്രസിദ്ധമായ കത്തീഡ്രലിന്റെ ഗോപുരങ്ങൾ ഉൾപ്പെടെ 1,600-ലധികം കെട്ടിടങ്ങളാണ് തകർന്നത്.