27.7 C
Kollam
Monday 21st September, 2026 | 01:24:38 PM
Home News Breaking News ചാലക്കുടിയിൽ സ്കൂൾ ബസ് കനാലിലേക്ക് വീണു,കുട്ടികള്‍ക്ക് പരുക്ക്

ചാലക്കുടിയിൽ സ്കൂൾ ബസ് കനാലിലേക്ക് വീണു,കുട്ടികള്‍ക്ക് പരുക്ക്

തൃശ്ശൂർ. ചാലക്കുടി പോട്ടയിൽ നായന്ത്രണം വിട്ട സ്കൂൾ ബസ് കനാലിലേക്ക് വീണു. ആളൂർ സെൻറ് ജോസഫ് സ്കൂളിലെ ബസ്സാണ് കനാലിലേക്ക് വീണത്. പത്തോളം കുട്ടികൾക്ക് പരിക്കേറ്റതായി പ്രാഥമിക വിവരം. നാല്‍പതോളം കുട്ടികളാണ് ബസിലുണ്ടായിരുന്നത്. ഇവരെ ഉടനെ നാട്ടുകാര്‍ പുറത്തെത്തിച്ചു. കനാലില്‍ വെള്ളം കുറവായിരുന്നത് രക്ഷയായി.

കുട്ടികളെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു