Home News Breaking News നിർത്തിയിട്ടിരുന്ന ക്രെയിനിൽ സ്കൂൾ ബസ് ഇടിച്ച് അപകടം, ഡ്രൈവർക്ക് ദാരുണാന്ത്യം, അധ്യാപകർക്ക് പരിക്ക്

നിർത്തിയിട്ടിരുന്ന ക്രെയിനിൽ സ്കൂൾ ബസ് ഇടിച്ച് അപകടം, ഡ്രൈവർക്ക് ദാരുണാന്ത്യം, അധ്യാപകർക്ക് പരിക്ക്

Advertisement


തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്ത് നിർത്തിയിട്ടിരുന്ന ക്രെയിനിൽ സ്കൂൾ ബസ് ഇടിച്ച് അപകടം. അയിരൂർ എംജിഎം സ്കൂളിലെ ബസാണ് ഇടിച്ചത്.

Also Read: കോൺഗ്രസിലെ മുഖ്യമന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള തർക്കങ്ങൾ തുടരുന്നതിനിടെ രമേശ് ചെന്നിത്തല ഡൽഹിയിലേക്ക്; രാഹുൽ ഗാന്ധിയെയും ഖാർഗെയെയും കാണുമെന്ന് സൂചന

അപകടത്തിൽ ഡ്രൈവർക്ക് ജീവൻ നഷ്ടമായി. നഗരൂർ സ്വദേശി ഷാജിയാണ് മരിച്ചത്. ഏഴ് അധ്യാപകരാണ് അപകട സമയത്ത് ബസ്സിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ അധ്യാപകരെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വാഹനത്തിന്‍റെ നിയന്ത്രണം തെറ്റിയാണോ അപകടം നടന്നത് എന്നതില്‍ സ്ഥിരീകരണം വന്നിട്ടില്ല.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here