Home Uncategorized യുവാവിനെ മദ്യ ലഹരിയിൽ നടുറോഡിലിട്ട് മർദിച്ചു കൊലപ്പെടുത്തിയത് 12 പേര്‍ കണ്ടു നില്‍ക്കെ

യുവാവിനെ മദ്യ ലഹരിയിൽ നടുറോഡിലിട്ട് മർദിച്ചു കൊലപ്പെടുത്തിയത് 12 പേര്‍ കണ്ടു നില്‍ക്കെ

Advertisement

തിരുവനന്തപുരം. ചോര മരവിപ്പിക്കുന്ന അതിക്രൂര ആക്രമണം, മധ്യസ്ഥതയ്ക്ക് വന്ന സുമനെന്ന യുവാവിനെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ച ആരും ഒരു ജീവന്‍ പിടഞ്ഞു തീരുന്നത് തടയാന്‍ ശ്രമിച്ചില്ലെന്നത് കേരളമെത്തിയ നിര്‍വികാരമാനസിക നിലയ്ക്ക് ഉദാഹരണം. വിഴിഞ്ഞത്ത് യുവാവിനെ മദ്യ ലഹരിയിൽ നടുറോഡിലിട്ട് മർദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾക്ക് മുൻ വൈരാഗ്യം ഉണ്ടായിരുന്നില്ലെന്ന് പോലീസ്.. പെട്ടെന്നുണ്ടായ പ്രകോപനമാണ് കൊലപാതക കാരണമെന്ന നിഗമനത്തിലാണ് അന്വേഷണസംഘം.. പ്രതികളെ തെളിവെടുപ്പിന് ശേഷം ഇന്ന് വൈകിട്ട് കോടതിയിൽ ഹാജരാക്കും..

ഇന്നലെ രാത്രി 12 മണിയോടെയാണ് 38 വയസുള്ള സുമനെ അച്ചുവും അനന്തുവും ചേർന്ന കൊലപ്പെടുത്തിയത്. പ്രതികൾ സഹോദരങ്ങളാണ്.. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ.. രാത്രി 11 മണിയോടെ അച്ചുവും മറ്റൊരാളും തമ്മിൽ ബാറിനുള്ളിൽ വച്ച് തർക്കം ഉണ്ടായി.. ഇത് പറഞ്ഞു തീർക്കാൻ എത്തിയ സുമനുമായി പിന്നീട് അച്ചു കയ്യാങ്കളിയായി.. രാത്രി 12 മണിയോടെ ബാറിന്റെ പുറത്ത് വച്ച് സുമൻ അച്ചുവിനെ മർദ്ദിച്ചു.. അപ്പോഴേക്കും അച്ചുവിന്റെ സഹോദരൻ അനന്തു സ്ഥലത്തെത്തിയിരുന്നു.. പിന്നീട് ഇരുവരും ചേർന്ന് റോഡിൽ വച്ച് സുമനെ ക്രൂരമായി മർദ്ദിച്ചു.. ശരീരത്തിൻറെ ചലനം നിലച്ചിട്ടും മർദ്ദനം തുടർന്നു. പിന്നീട് ശരീരം റോഡിൽ ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു.. അതുവഴി എത്തിയ കാറ് യാത്രക്കാരനാണ് സുമനെ വിഴിഞ്ഞം സർക്കാർ ആശുപത്രിയിൽ എത്തിച്ചത്.. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

മർദ്ദനം നടക്കുമ്പോൾ ബാർ ജീവനക്കാർ അടക്കം 12 പേർ കണ്ടു നിൽക്കുന്നുണ്ടായിരുന്നു.. പ്രതികൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനാൽ ആർക്കും പിടിച്ചുമാറ്റാൻ ആയില്ല.. ദൃശ്യങ്ങൾ പകർത്തിയ രണ്ട് ബാർ ജീവനക്കാർക്ക് നേരെയും പ്രതികൾ ആക്രമിക്കാൻ ശ്രമിച്ചു.. ബാറിൽ ഉണ്ടായിരുന്ന കുരുമുളക് സ്പ്രേ ഉപയോഗിച്ചാണ് ഇതിനെ തടുത്തത്.. കൊലപാതകത്തിൽ മറ്റാർക്കും പങ്കില്ല എന്നാണ് പോലീസ് നൽകുന്ന വിവരം. സംഭവത്തിൽ വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്..

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here