26.5 C
Kollam
Friday 18th September, 2026 | 08:42:43 AM
Home News Kerala ഭാര്യയെ ഫോണില്‍ വിളിച്ച് ആത്മഹത്യാശ്രമം; പമ്പയാറ്റില്‍ ചാടാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് രക്ഷപ്പെടുത്തി

ഭാര്യയെ ഫോണില്‍ വിളിച്ച് ആത്മഹത്യാശ്രമം; പമ്പയാറ്റില്‍ ചാടാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് രക്ഷപ്പെടുത്തി

റാന്നി: ഭാര്യയെ ഫോണില്‍ വിളിച്ചശേഷം പമ്പയാറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ പൊലീസ് തന്ത്രപരമായി രക്ഷപ്പെടുത്തി. റാന്നി പാലത്തിന്റെ കൈവരിയില്‍ കയറി നിന്ന യുവാവ് നദിയിലേക്ക് ചാടാന്‍ ഒരുങ്ങുന്നതിനിടെയാണ് പൊലീസിന്റെ സമയോചിത ഇടപെടല്‍.
ഇടമുറി സ്വദേശിയായ യുവാവാണ് ഭാര്യയോട് പിണങ്ങി കൈവരിയില്‍ കയറിയത്. നിറഞ്ഞൊഴുകുന്ന പമ്പയിലേക്ക് ചാടാന്‍ ആയിരുന്നു ശ്രമം. പൊലീസ് ശ്രദ്ധ തിരിച്ച ശേഷം അതിവേഗം പിടികൂടുകയായിരുന്നു. മദ്യ ലഹരിയില്‍ ആയിരുന്നു ആത്മഹത്യാശ്രമം. പൊലീസ് സ്റ്റേഷനിലും യുവാവ് അക്രമാസക്തനായി.