28.8 C
Kollam
Thursday 8th October, 2026 | 06:14:57 PM
Home News Breaking News നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കോടികളുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കോടികളുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

കൊച്ചി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ ലഹരി വേട്ട. കോടികളുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. ബാങ്കോക്കിൽ നിന്ന് കൊച്ചിയിലേക്ക് എത്തിച്ച കഞ്ചാവാണ് പിടികൂടിയത്.

ബാങ്കോക്കിൽ നിന്ന് FD 170 വിമാനത്തിൽ എത്തിയ യാത്രക്കാരനെ സംശയം തോന്നി കസ്റ്റംസ് തടഞ്ഞു. തുടർന്ന് വിശദമായ ചോദ്യം ചെയ്യലിലും പരിശോധനയിലും കണ്ടെത്തിയത് 5.88 കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ്.

തൃശ്ശൂർ, മങ്ങാട് സ്വദേശി റിച്ചി ആന്റണിയാണ് കസ്റ്റംസിന്റെ പിടിയിലായത്. ബാങ്കോക്കിൽ നിന്ന് കൊച്ചിയിൽ വില്പന ലക്ഷ്യം വെച്ച് എത്തിച്ചതായിരുന്നു കഞ്ചാവ്.ബാഗേജിൽ ഒളിപ്പിച്ച് കടത്തുന്നതിനിടയിലാണ് പിടിയിലായത്. പ്രതിയെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.