Home News Breaking News ഹൈബ്രിഡ് കഞ്ചാവ്,കൊച്ചിയിലെത്തിയത് 60 കോടിയുടെ ലഹരിയെന്ന് സൂചന

ഹൈബ്രിഡ് കഞ്ചാവ്,കൊച്ചിയിലെത്തിയത് 60 കോടിയുടെ ലഹരിയെന്ന് സൂചന

Advertisement

കൊച്ചി.പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് വേട്ട.കൊച്ചിയിലെത്തിയത് 60 കോടിയുടെ ലഹരിയെന്ന് സൂചന.കപ്പലിലും വിമാനത്തിലും കൊറിയറായും കഞ്ചാവ് കേരളത്തിലെത്തുന്നു.ലഹരിക്കടത്തിന് ഉപയോഗിക്കുന്നത് തമിഴ്നാട്ടിലെ വിമാനത്താവളങ്ങൾ.കടൽമാർഗം ലഹരിമരുന്ന് രാജസ്ഥാനിലെത്തിച്ചും വിതരണം

ഹൈബ്രിഡ് കഞ്ചാവിന് പുറമേ സിന്തറ്റിക് ലഹരിയും ഇത്തരത്തിലെത്തിക്കുന്നതായി നിഗമനം.ദമ്പതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.ലഹരിയിടപാടുകൾ തുടങ്ങിയിട്ട് വർഷങ്ങളായെന്ന് സൂചന. ലഹരിയിടപാടിലൂടെ സമ്പാദിച്ചത് ലക്ഷങ്ങൾ

അതേസമയം നിയമത്തിലെ പഴുതു മുതലെടുത്ത് ലഹരിമാഫിയ ഇവിടെ വിപണനം ശക്തമാക്കിയതെന്ന് സൂചന.ഹൈബ്രിഡ് കഞ്ചാവിനെ അധികൃതര്‍ പരിഗണിക്കുന്നത് സാധാരണ കഞ്ചാവെന്ന നിലയിൽ. ഹൈബ്രിഡ് കഞ്ചാവ് നവയുഗ ലഹരിയിലെ ഏറ്റവും അപകടകാരി. സാധാരണ കഞ്ചാവിനെ അപേക്ഷിച്ച് ഹൈബ്രിഡിന് വീര്യം പലമടങ്ങ് കൂടുതൽ

നിയന്ത്രിത താപനിലയിലും ഈർപ്പത്തിലും വളരുന്ന ഇതിന്‍റെ മലേഷ്യയിലെ ഉത്പാദനം ഗ്രീൻ ഹൗസുകളിലും ഫാമുകളിലുമായാണ്

എൻഡിപിഎസ് ആക്ടിൽ ഭേദഗതി ആവശ്യം. ഹൈബ്രിഡ് കഞ്ചാവിനെ പ്രത്യേക ലഹരിയായി പരിഗണിക്കണം. കുറ്റകൃത്യത്തിന്റെ തീവ്രത നിർണ്ണയിക്കുന്ന അളവുകളും പുനർനിർണയിക്കണം.

ഗൗരവമേറിയ രാസലഹരി കുറ്റവാളികളും തലയൂരിപോകാവുന്ന പഴുതുകള്‍ നിയമത്തിലുണ്ടെന്ന് ആക്ഷേപം.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here